Cochin Shipyard Limited recruitment 2021: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിലുള്ള എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2021 ഒക്ടോബർ 27 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരംം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.
Job Details
• റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
• ജോലി തരം : Central Government jobs
• വിജ്ഞാപന നമ്പർ: CSL/P&A/RECTT
• ആകെ ഒഴിവുകൾ : 70
• ജോലിസ്ഥലം : കൊച്ചി
• നിയമനം : താൽക്കാലിക നിയമനം
• അപേക്ഷിക്കേണ്ട തീയതി: 06/10/2021
• അവസാന തീയതി: 27/10/2021
Latest Cochin Shipyard recruitment 2021: Vacancy Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ 70 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവു വിവരങ്ങൾ താഴെ നൽകുന്നു.
- സിവിൽ: 02
- ഇലക്ട്രിക്കൽ: 19
- ഇലക്ട്രോണിക്സ്: 02
- മെക്കാനിക്കൽ: 37
- നേവൽ ആർക്കിടെക്ചർ: 06
- ഇൻഫർമേഷൻ ടെക്നോളജി: 02
- ഹ്യൂമൺ റിസോഴ്സ്: 02
Latest Cochin Shipyard recruitment 2021: Age Limit Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിജ്ഞാപന പ്രകാരം എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 30 വയസ്സ് വരെയും, അംഗ വൈകല്യമുള്ള വ്യക്തികൾക്ക് (PwBD) 37 വയസ്സ് വരെയും ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്
Latest Cochin Shipyard recruitment 2021:Educational Qualifications
1. സിവിൽ
2. ഇലക്ട്രിക്കൽ
3. ഇലക്ട്രോണിക്സ്
4. മെക്കാനിക്കൽ
5. നേവൽ ആർക്കിടെക്ചർ
6. ഇൻഫർമേഷൻ ടെക്നോളജി
- അംഗീകൃത സർവകലാശാലയിൽ നിന്നും 65% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ
- അംഗീകൃത സർവകലാശാലയിൽ നിന്നും 65% മാർക്കോടെ ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ്ങിൽ ഡിഗ്രി
- സാധുവായ അംഗീകൃത ഏജൻസി/ പ്രോഗ്രാമിംഗ് ലാംഗ്വേജ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
7. ഹ്യൂമൻ റിസോഴ്സ്
- അംഗീകൃത സർവകലാശാലയിൽ നിന്നും 65 ശതമാനം മാർക്കോടെ ഡിഗ്രി
- രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. വിഭാഗങ്ങൾ താഴെ:-
- ബിസിനസ് അഡ്മിനിസ്ട്രേഷനിൽ സ്പെഷ്യലൈസേഷനോടുകൂടി മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സ്പെഷ്യലൈസേഷനോടുകൂടി ഡിഗ്രി അല്ലെങ്കിൽ സ്പെഷ്യലൈസേഷനോടുകൂടി ഡിപ്ലോമ
- പേഴ്സണൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടുകൂടി സോഷ്യൽ വർക്കിൽ പിജി
- പേഴ്സണൽ മാനേജ്മെന്റ് ബിരുദം
Latest Cochin Shipyard recruitment 2021: Salary Details
എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 50,000 രൂപയും അധികസമയ ജോലിക്ക് പരമാവധി 3,000 രൂപയും ശമ്പളം ലഭിക്കുന്നതാണ്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരുവർഷത്തെ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്റ്റന്റ് മാനേജർ അടക്കമുള്ള തസ്തികയിൽ ജോലി നേടി ഉയർന്ന ശമ്പളം നേടാനും സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
Latest Cochin Shipyard recruitment 2021: Application Fees
- 750 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, PwBD വിഭാഗക്കാർ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
- അപേക്ഷാഫീസ് ഓൺലൈൻ വഴി ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാം
Latest Cochin Shipyard recruitment 2021:Selection Procedure
› ഘട്ടം 1 : ഓൺലൈൻ പരീക്ഷ
› ഘട്ടം 2 : ഗ്രൂപ്പ് ചർച്ച, വ്യക്തിഗത ഇന്റർവ്യൂ & എഴുത്ത് സ്കിൽ
How to Apply for Cochin Shipyard Latest job recruitment 2021?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 27 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്