കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് നിലവിലുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ഡ്രൈവർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 3 വരെ ആയിരിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Job Details
• വകുപ്പ്: Excise
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: --
• കാറ്റഗറി നമ്പർ: 405/2021
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 30.09.2021
• അവസാന തീയതി: 03.11.2021
Vacancy Details
എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവീട്ടിട്ടുള്ള വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ഒഴിവുകൾ ഉള്ള ജില്ലകൾ താഴെ നൽകുന്നു.
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- ആലപ്പുഴ
- കോട്ടയം
- ഇടുക്കി
- എറണാകുളം
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- കോഴിക്കോട്
- വയനാട്
- കണ്ണൂർ
- കാസർഗോഡ്
Age Limit Details
• 21 വയസ്സിനും 39 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
• ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം
• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
• സ്ത്രീകൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുന്നതല്ല
Educational Qualifications
✦ എസ്എസ്എൽസി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം
✦ ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് 3 വർഷത്തെ നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
✦ ശാരീരിക യോഗ്യത:
- കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
- 83 സെന്റീമീറ്റർ ചെസ്റ്റ് ഉണ്ടായിരിക്കണം. നാല് സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം.
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കുറഞ്ഞ ഉയര പരിധി 160 സെന്റീമീറ്റർ ആയിരിക്കും
- മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന എക്സൈസ് ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ്പ്പെട്ടാൽ മാസം 19,000 രൂപ മുതൽ 43,600 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പി എഫ്, ബോണസ്... തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക!
How to Apply?
• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 405/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 3