കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് നിലവിലുള്ള 18 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ 2021 ഒക്ടോബർ 11നകം ഓൺലൈനായി അപേക്ഷിക്കണം.
Job Details
🏅 സ്ഥാപനം: KELTRON
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: KSEDC/802/21/781
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 18
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 30.09.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 11.10.2021
Vacancy Details
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 18 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഓപ്പറേറ്റർ: 02
- ടെക്നിക്കൽ അസിസ്റ്റന്റ്: 07
- എൻജിനീയർ: 08
- എൻജിനീയർ: 01
Age Limit Details
- ഓപ്പറേറ്റർ: 36 വയസ്സ് വരെ
- ടെക്നിക്കൽ അസിസ്റ്റന്റ്: 36 വയസ്സ് വരെ
- എൻജിനീയർ: 36 വയസ്സ് വരെ
Educational Qualifications
1. എൻജിനീയർ
60 ശതമാനം മാർക്കോടെ ബിഇ/ ബി.ടെക്
2. ടെക്നിക്കൽ അസിസ്റ്റന്റ്
60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മുഴുവൻ സമയം ഡിപ്ലോമ കോഴ്സ്
3. ഓപ്പറേറ്റർ
60 ശതമാനം മാർക്കോടെ ഐടിഐ
Application Fees Details
- 300 രൂപയാണ് അപേക്ഷാഫീസ്
- www.onlinesbi.com എന്ന പോർട്ടൽ മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ലഭ്യമാണ്
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 11 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്