കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 നവംബർ 3 ആയിരിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Job Details
• വകുപ്പ്: Forest
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: --
• കാറ്റഗറി നമ്പർ: 408/2021
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 30.09.2021
• അവസാന തീയതി: 03.11.2021
Vacancy Details
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കേരളത്തിലെ 13 ജില്ലകളിലായി റിസർവ് വാച്ചർ/ ഡിപ്പോട്ട് വാച്ചർ/ സർവ്വേ ലാസ്‌ക്കേഴ്സ്/ TB വാച്ചർ/ ബംഗ്ലാവ് വാച്ചർ/ ഡിപോട്ട് & വാച്ച് സ്റ്റേഷൻ വാച്ചർ/ പ്ലാന്റേഷൻ വാച്ചർ/ മൈസ്‌ട്രീസ്/ ടൈംബർ സൂപ്പർവൈസർ/ ടോപ്പ് വാർഡൻ/ താന വാച്ചർ/ ഡിസ്പെൻസറി അറ്റന്റൻറ് തുടങ്ങിയ തസ്തികകളിലാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൃത്യമായ ഒഴിവുകളുടെ വിവരങ്ങൾ കേരള പബ്ലിക് സർവീസ് പുറത്തുവിട്ടിട്ടില്ല എന്ങ്കിലും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. ഒഴിവുകൾ ഉള്ള ജില്ലകൾ താഴെ നൽകുന്നു.
- തിരുവനന്തപുരം
- കൊല്ലം
- പത്തനംതിട്ട
- കോട്ടയം
- ഇടുക്കി
- എറണാകുളം
- തൃശ്ശൂർ
- പാലക്കാട്
- മലപ്പുറം
- കോഴിക്കോട്
- വയനാട്
- കണ്ണൂർ
- കാസർഗോഡ്
Age Limit Details
• 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം
• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം
• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Educational Qualifications
നിർബന്ധമായും ഏഴാം ക്ലാസ് പാസായിരിക്കണം ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
Salary Details
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് വഴി ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 16500 രൂപ മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കും
How to Apply?
• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 408/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• 2021 നവംബർ 3വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം