കൊച്ചിയിലെ പാലാരിവട്ടത്ത് സ്ഥിതിചെയ്യുന്ന സ്പൈസസ് ബോർഡിൽ നിലവിലുള്ള മാനേജർ കം ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനമാണ് സ്പൈസസ് ബോർഡ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഒക്ടോബർ 15നു മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.
Job Details
🏅 സ്ഥാപനം: Spices Board
🏅 ജോലി തരം: Central Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: മാനേജർ കം ഇലക്ട്രീഷ്യൻ
🏅 ആകെ ഒഴിവുകൾ: 01
🏅 ജോലിസ്ഥലം: കൊച്ചി
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 29.09.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 15.10.2021
Vacancy Details
സ്പൈസസ് ബോർഡിൽ മാനേജർ കം ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. 3 വർഷത്തേക്ക് താൽക്കാലിക നിയമനം ആയിരിക്കും നടത്തുക.
Age Limit Details
പരമാവധി 45 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷ നൽകാം.
Educational Qualification
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ വിഭാഗത്തിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ
- കുറഞ്ഞത് 6 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
- പ്ലംബിങ് വർക്ക് ചെയ്യാനും റിപ്പയർ/ മെയിന്റനൻസ് എന്നിവയിൽ പരിചയവും ഉണ്ടായിരിക്കണം
Salary Details
സ്പൈസസ് ബോർഡ് റിക്രൂട്ട്മെന്റ് വഴി മാനേജർ കം ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നിൽക്കുന്നു.
- ആദ്യവർഷം: 22,000/-
- രണ്ടാം വർഷം: 22,500/-
- മൂന്നാം വർഷം: 23,000/-
Selection Procedure
- എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- സ്കിൽ ടെസ്റ്റ്
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 15 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്