SSC GD Constable Exam Date and Admitcard 2021

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജനറൽ ഡ്യൂട്ടി (GD) കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. 2021 വർഷത്തിൽ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജനറൽ ഡ്യൂട്ടി (GD) കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. 2021 വർഷത്തിൽ മൊത്തം 25271 ഒഴിവുകളാണ് ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

SSC GD റിക്രൂട്ട്മെന്റിനെ കുറിച്ച്

2021 ജൂലൈ 17ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 ജൂലൈ 17 മുതൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു. 25,271 ഒഴിവുകളിലേക്ക് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയിലെ വിവിധ സേനകളിൽ ജോലി ചെയ്യാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളോടുകൂടി മികച്ച ശമ്പളത്തിൽ ജോലി ചെയ്യാനും അവസരം ഉണ്ടായിരിക്കും.

എന്താണ് എസ് എസ് സി ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒട്ടു മിക്ക വർഷങ്ങളിലും പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കായി ദേശീയതലത്തിൽ നടത്തപ്പെടുന്ന റിക്രൂട്ട്മെന്റ് ആണ് ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ പരീക്ഷ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സേനകളിലേക്ക് കോൺസ്റ്റബിൾമാരെ നിയമിക്കുന്നതിനുള്ള പരീക്ഷ എന്നും വിളിക്കാം.

റിക്രൂട്ട്മെന്റ് നടത്തുന്ന സേനകൾ

  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
  • ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
  • സെൻട്രൽ റിസർവ് പോലീസ് കോഴ്സ് (CRPF)
  • ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
  • ശസ്ത്ര സീമ ബാൽ (SSB)
  • നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA)
  • സെക്രട്ടറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)
  • ആസാം റൈഫിൾസ്

തിരഞ്ഞെടുക്കൽ പ്രക്രിയ

  • കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
  • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET)
  • ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST)
  • വൈദ്യപരിശോധന
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
 ഘട്ടം 1: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ആദ്യഘട്ടത്തിൽ നടക്കുക. 2021 നവംബർ 16 മുതൽ ഡിസംബർ 15 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് 2021 ഒക്ടോബർ അവസാന വാരവും അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയോ പ്രസിദ്ധീകരിക്കും

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഉദ്യോഗാർത്ഥികൾ എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ഹോംപേജിന് മുകളിലായി Admit Card എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക
  • അതിൽനിന്നും എസ് എസ് സി ജി ഡി കോൺസ്റ്റബിൾ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക
  • യൂസർ നെയിം പാസ്സ്‌വേർഡ് എന്നിവ നൽകുക
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക
  • പരീക്ഷയിൽ പങ്കെടുക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.
  • SSC അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്ന മുറക്ക് ഞങ്ങളുടെ വെബ്സൈറ്റിൽ അറിയിപ്പ് നൽകും. ഏറ്റവും പുതിയ അറിവുകൾക്ക് എല്ലാദിവസവും ഞങ്ങളുടെ വെബ്സൈറ്റ് പിന്തുടരുക 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs