മൃഗസംരക്ഷണ വകുപ്പിൽ മീഡിയ ഡിവിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി താഴെപ്പറയുന്ന തസ്തികകളിൽ താൽക്കാലികമായി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ പൂർണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുക. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് വേണ്ട തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Job Details
🏅 വകുപ്പ്: മൃഗസംരക്ഷണ വകുപ്പ്
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 05
🏅 ജോലിസ്ഥലം: കടപ്പനക്കുന്ന്
🏅 തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ വഴി
🏅 ഇന്റർവ്യൂ തീയതി: 2021 നവംബർ 24,25
Vacancy Details
മൃഗസംരക്ഷണ വകുപ്പ് വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്ക് ആണ് നിലവിൽ ഇന്റർവ്യൂ നടത്തുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- അസിസ്റ്റന്റ് എഡിറ്റേഴ്സ്: 02
- വീഡിയോഗ്രാഫർ: 01
- ഡിസൈനർ: 01
- ഐടി അസിസ്റ്റന്റ്: 01
Educational Qualifications
അസിസ്റ്റന്റ് എഡിറ്റേഴ്സ്
ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദം. 2 വർഷത്തിൽ കുറയാത്ത മാധ്യമ പരിചയം (PRD അംഗീകാരമുള്ള പത്രത്തിലോ ചാനലിലോ ജോലി ചെയ്തവരായിരിക്കണം) ജേർണലിസം ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും അപേക്ഷിക്കാം.
വീഡിയോ ഗ്രാഫർ
സി ഡിറ്റ്, വീഡിയോ അക്കാദമി ഉൾപ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വീഡിയോ ഗ്രാഫിയിൽ ഉള്ള ഡിപ്ലോമ/ ഡിഗ്രി മാസ് കമ്മ്യൂണിക്കേഷൻ, പ്രാവീണ്യം പരിജ്ഞാനം നേടിയവർ ആയിരിക്കണം.
ഡിസൈനർ
അംഗീകൃത സർവകലാശാലയിൽ നിന്ന് BFA (അപ്ലൈഡ് ആർട്സിൽ) ബിരുദം. BFA ബിരുദധാരികളുടെ അഭാവത്തിൽ ഇണ്ടിഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം നേടിയ വരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
ഐടി അസിസ്റ്റന്റ്
ബിടെക് കമ്പ്യൂട്ടർ സയൻസിൽ ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രവർത്തിപരിചയം അഭികാമ്യമാണ്. പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.
Salary Details
- അസിസ്റ്റന്റ് എഡിറ്റേഴ്സ്: 28,000/-
- വീഡിയോഗ്രാഫർ: 28,000/-
- ഡിസൈനർ: 28,000/-
- ഐടി അസിസ്റ്റന്റ്: 28,000/-
How to Apply?
- താല്പര്യമുള്ളവർ ബയോഡാറ്റ, ആധാർ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അധിക യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും ഒരു പകർപ്പും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
- വീഡിയോഗ്രാഫർ തസ്തികയിൽ പരിഗണിക്കപ്പെടുന്നവർ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്ന സ്വന്തമായി തയ്യാറാക്കിയ വീഡിയോയുടെ പകർപ്പ് നൽകണം. ഈ തസ്തികയിൽ പ്രാവീണ്യം തെളിയിക്കുന്ന പ്രായോഗിക പരിശോധന ഉണ്ടായിരിക്കുന്നതാണ്.
മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കുടപ്പനക്കുന്ന്. പി. ഒ, തിരുവനന്തപുരം 695 043
- അസിസ്റ്റന്റ് എഡിറ്റേഴ്സ്, വീഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്ക് 2021 നവംബർ 24ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂ നടക്കുന്നതാണ്
- മറ്റ് തസ്തികകളിലേക്ക് 2021 നവംബർ 25 രാവിലെ 10 മണി മുതൽ ഇന്റർവ്യൂ നടത്തുന്നതാണ്.
Notification |
|
Apply Now |
Click here |
Official Website |
|
Join Telegram Group |