കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ റീജിയണുകളിലെ വിവിധ എ.സി.ആർ ലാബുകളിലേക്ക് ലാബ് ടെക്നീഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 നവംബർ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Job Details
🏅 സ്ഥാപനം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: എ2-4359/21/KHRWS
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 41
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് ഓഫീസ് വഴി
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 29.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 20.11.2021
Vacancy Details
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി വിവിധ തസ്തികകളിലായി 41 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ തസ്തികയിലും ഉള്ള ഒഴിവു വിവരങ്ങൾ താഴെ നൽകുന്നു.
- ലാബ് ടെക്നീഷ്യൻ ഗ്രേഡ് II: 45 വയസ്സ് വരെ
- ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II: 45 വയസ്സ് വരെ
Educational Qualifications
ലാബ് ടെക്നീഷ്യൻ ഗ്രേഡ് II
- BSc എം.എൽ.ടി/ ഡി.എം.എൽ.ടി (കേരള പാരാ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്തിരിക്കണം)
- ലാബ് ടെക്നീഷ്യൻ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമോ പരിശീലനമോ പൂർത്തിയാക്കിയിരിക്കണം
- KHRWS ACR ലാബുകളിൽ പ്രവൃത്തിപരിചയമോ പരിശീലനമോ സിദ്ധിച്ച വർക്ക് മുൻഗണന
ജൂനിയർ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II
- VHSE MLT (കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗ്യത നേടിയവർ)
- ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
- KHRWS ACR ലാബുകളിൽ പ്രവർത്തിപരിചയമോ പരിശീലനമോ സിദ്ധിച്ച വർക്ക് മുൻഗണന
Salary Details
- ലാബ് അസിസ്റ്റന്റ്: 14,000/-
- ലാബ് ടെക്നീഷ്യൻ: 16,000/-
How to Apply?
- മുകളിൽ വിവരിച്ചിട്ടുള്ള യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത അപേക്ഷ 2021 നവംബർ 20, 4 മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.
- വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ യും, പ്രവർത്തിപരിചയ/ പരിശീലന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.
- കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കണം
- അപേക്ഷകൻ ഏത് തസ്തികയിലേക്ക് ആണ് അപേക്ഷിക്കുന്നത് എന്നും, ഏത് റീജിയണിലേക്കാണ് അപേക്ഷിക്കുന്നത് എന്നും അപേക്ഷയിൽ കൃത്യമായി ഉൾക്കൊള്ളിച്ചിരിക്കണം.
- അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
മാനേജിങ് ഡയറക്ടർ, കെ.എച്ച്. ആർ. ഡബ്ലിയു. എസ് ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035
- അപേക്ഷകൾ തപാൽമാർഗമോ നേരിട്ടോ എത്തിക്കേണ്ടതാണ്
- മേൽ നിഷ്കർഷിച്ചിരുന്ന നിബന്ധനകൾ കൃത്യമായി പാലിക്കാത്ത അപേക്ഷകൾ പൂർണമായും തള്ളിക്കളയുന്നതായിരിക്കും