KSWDC Recruitment 2021: Apply Online for Latest Women Warden and Women Assistant warden

KSWDC Recruitment 2022: women Warden and Women Assistant Warden in working womens hostels,of the Kerala state women's Development Corporation (KSWDC)l

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) വനിതാ വാർഡൻ, വനിതാ അസിസ്റ്റന്റ് വാർഡൻ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2021 ഡിസംബർ 28 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

എന്താണ് KSWDC?

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Job Details

  • ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: KSWDC/CMD/003/2021
  • തസ്തിക: --
  • ആകെ ഒഴിവുകൾ: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 13.12.2021
  • അവസാന തീയതി: 28.12.2021

Vacancy Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വനിതാ വാർഡൻ, വനിതാ അസിസ്റ്റന്റ് വാർഡൻ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല.

 സംസ്ഥാനത്തുടനീളമുള്ള KSWDC നടത്തുന്ന വിവിധ WWHs കളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലുള്ള/ ഭാവിയിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് മേൽപ്പറഞ്ഞ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ഔട്ട്സോഴ്സ് അടിസ്ഥാനത്തിൽ വിന്യസിക്കുന്നതിന് എംപാനൽ ചെയ്യും.

Age Limit Details

  • വനിതാ വാർഡൻ: 25 വയസ്സ് മുതൽ 50 വയസ്സ് വരെ
  • വനിതാ അസിസ്റ്റന്റ് വാർഡൻ: 25 വയസ്സ് മുതൽ 50 വയസ്സ് വരെ 

Educational Qualifications

1. വനിതാ വാർഡൻ

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കമ്പ്യൂട്ടർ പരിജ്ഞാനം
  • NGO/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ / ഗവൺമെന്റ് വകുപ്പുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകൾ എന്നിവയിൽ വാർഡൻ അല്ലെങ്കിൽ അസിസ്റ്റന്റ് വാർഡനായി 3 വർഷത്തെ പ്രവൃത്തിപരിചയം

2. വനിതാ അസിസ്റ്റന്റ് വാർഡൻ

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കമ്പ്യൂട്ടർ പരിജ്ഞാനം
  • NGO/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ / ഗവൺമെന്റ് വകുപ്പുകൾക്ക് കീഴിലുള്ള ഹോസ്റ്റലുകൾ എന്നിവയിൽ വാർഡൻ അല്ലെങ്കിൽ അസിസ്റ്റന്റ് വാർഡനായി 3 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

  • വനിതാ വാർഡൻ : 20,000/-
  •  വനിതാ അസിസ്റ്റന്റ് വാർഡൻ: 15,000/-

Application Fees

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാഫീസ് ആവശ്യമില്ല.

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2021 ഡിസംബർ 28 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain