NMDC Recruitment 2022: Apply Online for Workmen Vacancies

NMDC Limited, yah Navratna public sector enterprise under The Ministry of Steel, Government of India and a multi locational, multi product and consis

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ NMDC എന്റർപ്രൈസസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 200 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഏറ്റവും പുതിയ  വിജ്ഞാപനം  പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. NMDC റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പൂർണ്ണമായ വിശദാംശങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: NMDC Limited 
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 04/2022
  • നിയമനം: താൽക്കാലികം 
  • ആകെ ഒഴിവുകൾ: 200
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 10 
  • അവസാന തീയതി: 2022 മാർച്ച് 2

Vacancy Details

കേന്ദ്രസർക്കാറിന് കീഴിലുള്ള നവരത്ന കമ്പനിയായ NMDC വിവിധ തസ്തികകളിലായി 200 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി): 43
  • മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി): 90
  • മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) (ട്രെയിനി): 35
  • MCO Gr-III (ട്രെയിനി): 04
  • HEM മെക്കാനിക്ക് ഗ്രേഡ് - III (ട്രെയിനി): 10
  • ഇലക്ട്രീഷ്യൻ ഗ്രേഡ്-III (ട്രെയിനി): 07
  • ബ്ലാസ്റ്റർ ഗ്രേഡ്-II (ട്രെയിനി): 02
  • QCA- ഗ്രേഡ് -III (ട്രെയിനി): 09

Age Limit Details

18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം
  •  പട്ടികജാതി-പട്ടികവർഗ വിഭാഗം 35 വയസ്സ് വരെ
  •  ഒബിസി വിഭാഗം 33 വയസ്സ് വരെ
  •  മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

Educational Qualifications

1. ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി)

പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐടിഐ

2. മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി)

വെൽഡിങ്/ ഫിറ്റർ/ മെഷീനിസ്റ്റ്/ മോട്ടോർ മെക്കാനിക്ക്/ ഡീസൽ മെക്കാനിക്ക്/ ഓട്ടോ ഇലക്ട്രീഷ്യൻ എന്നിവയിലേതെങ്കിലും ട്രേഡിൽ ഐടിഐ

3. മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) (ട്രെയിനി)

ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ

4. MCO Gr-III (ട്രെയിനി)

› 3 വർഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
› ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം

5. HEM മെക്കാനിക്ക് ഗ്രേഡ് - III (ട്രെയിനി)

› 3 വർഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
› ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം

6. ഇലക്ട്രീഷ്യൻ ഗ്രേഡ്-III (ട്രെയിനി)

3 വർഷത്തെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഇൻഡസ്ട്രിയൽ ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ്

7. ബ്ലാസ്റ്റർ ഗ്രേഡ്-II (ട്രെയിനി)

പത്താം ക്ലാസ്/ ബ്ലാസ്റ്റർ ഐടിഐ/ മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. ബ്ലാസ്റ്റിംഗ് ഓപറേഷനിൽ  മൂന്ന് വർഷത്തെ പരിചയം

8. QCA- ഗ്രേഡ് -III (ട്രെയിനി)

കെമിസ്ട്രി അല്ലെങ്കിൽ ജിയോളജിയിൽ BSc. ഒരു വർഷത്തെ പരിചയം

Salary Details

  • ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി): 18000-18,500/-
  • മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി): 18,000-18,500/-
  • മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) (ട്രെയിനി): 18,000-18,500/-
  • MCO Gr-III (ട്രെയിനി): 19,000-19,500/-
  • HEM മെക്കാനിക്ക് ഗ്രേഡ് - III (ട്രെയിനി): 19,000-19,500/-
  • ഇലക്ട്രീഷ്യൻ ഗ്രേഡ്-III (ട്രെയിനി): 19,000-19,500/-
  • ബ്ലാസ്റ്റർ ഗ്രേഡ്-II (ട്രെയിനി): 19,000-19,500/-
  • QCA- ഗ്രേഡ് -III (ട്രെയിനി): 19,000-19,500/-

Selection Procedure

  • എഴുത്ത് പരീക്ഷ
  • ശാരീരികക്ഷമത ടെസ്റ്റ്

Application Fees Details

  • 150 രൂപയാണ് അപേക്ഷാ ഫീസ്
  • SC/ST/PwD/ എക്സ്- സർവീസ്മാൻ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല 
  • യുപിഐ/ ക്രെഡിറ്റ് കാർഡ് / ഓൺലൈൻ നെറ്റ് ബാങ്കിംഗ്/ അടുത്തുള്ള എസ് ബി ഐ ബാങ്കുകൾ എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.nmdc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • വലത് വശത്തുള്ള Career ടാബ് ക്ലിക്ക് ചെയ്യുക
  • അപേക്ഷിക്കാനുള്ള ലിങ്ക് 2022 ഫെബ്രുവരി പത്തിന് രാവിലെ 10 മണി മുതൽ ലഭ്യമാകും. 2022 മാർച്ച് 2 വരെ അപേക്ഷ നൽകാം.
  • ശേഷം apply now എന്നുള്ളത് ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
  • ചോദിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • സബ്മിറ്റ് ചെയ്യുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs