ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI) കേന്ദ്രസർക്കാറിന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. ഇപ്പോൾ ഈ സ്ഥാപനം ലോവർ ഡിവിഷൻ ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മിനിമം പത്താം ക്ലാസെങ്കിലും യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 10 നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ പരിശോധിക്കുക.
Job Details
- ബോർഡ്: Tropical Forest Research Institute (TFRI)
- ജോലി തരം: കേന്ദ്രസർക്കാർ
- വിജ്ഞാപന നമ്പർ: --
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 15
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഡിസംബർ 12
- അവസാന തീയതി: 2023 ജനുവരി 10
Vacancy Details
ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും അവയിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- ടെക്നിക്കൽ അസിസ്റ്റന്റ്: 06
- ലോവർ ഡിവിഷൻ ക്ലർക്ക്(LDC): 07
- ടെക്നീഷ്യൻ പ്ലംബർ: 01
- ഡ്രൈവർ: 01
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 01
Age Limit Details
- ടെക്നിക്കൽ അസിസ്റ്റന്റ്: 21-30 വയസ്സ് വരെ
- ലോവർ ഡിവിഷൻ ക്ലർക്ക്(LDC): 21-30 വയസ്സ് വരെ
- ടെക്നീഷ്യൻ പ്ലംബർ: 18-27 വയസ്സ് വരെ
- ഡ്രൈവർ: 18-27 വയസ്സ് വരെ
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) : 18-27 വയസ്സ് വരെ
Educational Qualifications
1. ടെക്നിക്കൽ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബോട്ടണി/ സുവോളജി/ ബയോടെക്നോളജി / ഫോറസ്റ്ററി ഒരു വിഷയമായി സയൻസിൽ ബാച്ചിലർ ഡിഗ്രി.
2. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
- പ്ലസ്ടു പാസായിരിക്കണം
- ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹിന്ദിയിൽ 25 വാക്കുകൾ
3. ടെക്നീഷ്യൻ പ്ലംബർ
- പത്താം ക്ലാസ്
- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ്
4. ഡ്രൈവർ
- പത്താം ക്ലാസ്
- മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്
- വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.
- വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള അറിവ് ഉണ്ടായിരിക്കണം.
8.മൾട്ടി ടാസ്കിങ് സ്റ്റാഫ്
അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് പാസായിരിക്കണം
അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നല്കിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത്. യോഗ്യതകൾ പരിശോധിക്കേണ്ടതാണ്
Application Fees Details
- ജനറൽ, EWS, ഒബിസി: 1100 രൂപ
- SC/ST/ വിരമിച്ച സൈനികർ/ PwD/ വനിതകൾ: 600 രൂപ
- നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷകർ www.tfri.icfre.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം
- അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- സബ്മിറ്റ് ചെയ്യുക
- ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സമർപ്പിച്ച അപേക്ഷാഫോം ഇന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.