കേന്ദ്രസർക്കാറിന് കീഴിൽ ക്ലർക്ക് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മികച്ച അവസരം വന്നിരിക്കുകയാണ്. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ക്ലർക്ക് ട്രെയിനി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 17നു മുന്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Notification Details
- ബോർഡ്: Tata Institute of Fundamental Research
- ജോലി തരം:കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: 2022/3
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 10
- തസ്തിക: ക്ലാർക്ക് ട്രെയിനി
- ജോലിസ്ഥലം: മുംബൈ
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 12
- അവസാന തീയതി: 2022 ഫെബ്രുവരി 17
Vacancy Details
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ക്ലർക്ക് ട്രെയിനി തസ്തികയിലേക്ക് 10 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.
Age Limit Details
28 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജനുവരി ഒന്നിന് 28 വയസ്സ് കവിയാൻ പാടുള്ളതല്ല.
Educational Qualifications
- ഏതെങ്കിലും അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം
- കമ്പ്യൂട്ടറിൽ ടൈപ്പിംഗ്, അപ്ലിക്കേഷൻസ് എന്നിവ ചെയ്യുന്നതിൽ അറിവുണ്ടായിരിക്കണം
- നിർബന്ധമായ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ബിരുദം
Salary Details
ടാറ്റാ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് റിക്രൂട്ട്മെന്റ് വഴി ക്ലർക്ക് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
How to Apply?
- കേരളത്തിന് പുറത്ത് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ ക്ലർക്ക് ട്രെയിനി ജോലിക്ക് അപേക്ഷിക്കാം.
- അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക
- ചോദിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- ട്രെയിനിങ് സമയത്ത് താമസിക്കാനുള്ള സൗകര്യം ഉദ്യോഗാർത്ഥികൾ സ്വയം കണ്ടെത്തേണ്ടിവരും
Tata Institute of Fundamental Research, 1 Homi Bhabha Road, Navy Nagar, Colaba, Mumbai 400 005
- കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |