Coconut Development Board Recruitment 2022: Apply Online for Steno and Horticulture Assistant Vacancies

Coconut development board applications are invited from Horticulture assistant and stenographer vacancies. Interested and eligible candidates apply th

കൊച്ചിയിൽ സ്ഥിതിചെയ്യുന്ന നാളികേര വികസന ബോർഡ് നിലവിലുള്ള ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിൽ  അപ്രെന്റിസ് നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 7 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Notification Details

  • ബോർഡ്: നാളികേര വികസന ബോർഡ് 
  • ജോലി തരം: കേന്ദ്രസർക്കാർ 
  • വിജ്ഞാപന നമ്പർ:
  • നിയമനം: 1/2724/2022
  • ആകെ ഒഴിവുകൾ: --
  • ജോലിസ്ഥലം: എറണാകുളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 16
  • അവസാന തീയതി: 2022 മാർച്ച് 7

Vacancy Details

നാളികേര വികസന ബോർഡ് ഹോർട്ടി കൾച്ചർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ  (ഇംഗ്ലീഷ്) തുടങ്ങിയ തസ്തികകളിൽ ട്രെയിനി അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്. നിലവിൽ ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ കൊടുത്തിട്ടില്ല.

Age Limit Details

നാളികേര വികസന ബോർഡിന്റെ ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 1961-ലെ അപ്പ്രെന്റിസ് ചട്ടപ്രകാരം ആയിരിക്കും.

Educational Qualifications

1. ഹോർട്ടികൾച്ചർ അസിസ്റ്റന്റ്

ഹോർട്ടികൾച്ചർ അസിസ്റ്റന്റിൽ NCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

2. സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)

സ്റ്റെനോഗ്രാഫിയിൽ (ഇംഗ്ലീഷ്) NCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

Salary Details

നാളികേര വികസന ബോർഡ് റിക്രൂട്ട്മെന്റ് വഴി ഹോർട്ടി കൾച്ചർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) തുടങ്ങിയ തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 7700 രൂപ അലവൻസായി ലഭിക്കും.

Training Locations

1. ഹോർട്ടികൾച്ചർ അസിസ്റ്റന്റ്

നാളികേര വികസന ബോർഡ്, DSP ഫാം, നേര്യമംഗലം, എറണാകുളം ജില്ല, കേരളം

2. സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)

നാളികേര വികസന ബോർഡ്, ഹെഡ് കോട്ടേഴ്സ്, കൊച്ചി, കേരളം

How to Apply?

› താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 7 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം
› https://www.apprenticeshipindia.gov.in/apprenticeship/opportunity എന്ന വെബ്സൈറ്റ് അപേക്ഷകൾ സമർപ്പിക്കണം
› ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തും അപേക്ഷിക്കുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs