Indian Navy Sailor Recruitment 2022: Apply Online for 2500 Sailor Vacancies

Indian Navy Sailor Recruitment 2022: Indian Navy invites online applications unmarried male candidates for enrolment as sailors for artificer apprenti

Indian Navy Recruitment 2022: ഇന്ത്യൻ നേവി 2022 വർഷത്തേക്കുള്ള സെയിലർ വിജ്ഞാപനം പുറത്തിറക്കി. നേവിക്ക് കീഴിൽ വരുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റാണിത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. പ്ലസ് ടു പാസായ വർക്ക് ഇതിലും മികച്ച ഒരു അവസരം ഇനി വരാനില്ല.

2500 ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details 

• ബോർഡ് : Indian Navy

• ജോലി തരം : Central Govt Job

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• തിരഞ്ഞെടുപ്പ് : നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 2022 മാർച്ച് 29

• അവസാന തീയതി : 2022 ഏപ്രിൽ 5 

• ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/

Indian Navy Sailor Recruitment 2022 - Vacancy Details

ഇന്ത്യൻ നേവി സെയിലർ പോസ്റ്റിലേക്ക് ഏകദേശം 2500 ഒഴിവുകൾ ഉണ്ടാകുമെന്നാണ് വിജ്ഞാപനം സൂചിപ്പിക്കുന്നത്.

  • ആർട്ടിഫിഷർ അപ്രെന്റിസ്(AA) : 500
  • സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌(SSR): 2000

Indian Navy Sailor Recruitment 2022 - Age Limit Details

18 വയസ്സ് മുതൽ 21 വയസ്സ് വരെയാണ് ഇന്ത്യൻ നേവി സെയിലർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥി 01.02.2001നും 31.01.2004നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം.

Indian Navy Sailor Recruitment 2022 - Educational Qualifications

ആർട്ടിഫിഷർ അപ്രെന്റിസ്(AA) :

60% മാർക്കോടെ പ്ലസ്ടു വിജയം അല്ലെങ്കിൽ മാത്തമാറ്റിക്സ് & ഫിസിക്സ് വിഷയങ്ങളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിക്കണം അതോടൊപ്പം കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നീ ഏതെങ്കിലും വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം.

സീനിയർ സെക്കൻഡറി റിക്രൂട്ട്സ്‌(SSR) 

സർക്കാർ അംഗീകരിച്ച ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു, മാത്തമാറ്റിക്സ് & ഫിസിക്സ് വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.

Indian Navy Sailor Recruitment 2022 - Salary Details

പ്രാഥമിക ട്രെയിനിങ് സമയത്ത് 14,600/- രൂപയാണ് മാസം ശമ്പളം ലഭിക്കുക. ട്രെയിനിങ് വിജയകരമായി പൂർത്തീകരിച്ചാൽ പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ആയിരിക്കും മാസം ശമ്പളം ലഭിക്കുക. മാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് സർക്കാർ അലവൻസുകളും ലഭിക്കുന്നതാണ്.

  മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ പ്രമോഷൻ ലഭിക്കുകയാണെങ്കിൽ മാസം 47,600 രൂപ മുതൽ 1,51,100 രൂപ വരെ ആയിരിക്കും മാസം ശമ്പളം ലഭിക്കുക. ശമ്പളത്തിന് പുറമേ പ്രതിമാസം 5200 രൂപ സ്റ്റെപ്പന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ നേവിയുടെ സെയിലർ വിജ്ഞാപനം പരിശോധിക്കുക.

 ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് സൈലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 50 ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ് കവറേജ് ആനുകൂല്യവും ലഭിക്കും 

Indian Navy Sailor Recruitment 2022 - Selection Criteria

അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും 10000 പേരെ പ്ലസ് ടു തലത്തിൽ നേടിയ മാർക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ഉദ്യോഗാർത്ഥികൾ എഴുത്ത് പരീക്ഷ ഹാജരാക്കുമ്പോൾ 72 മണിക്കൂർ മുൻപ് എടുത്ത ICMR അംഗീകരിച്ച കോവിഡ് നെഗറ്റീവ് RTPCR സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

1) എഴുത്ത് പരീക്ഷ

› നേരത്തെ തിരഞ്ഞെടുത്ത 10000 ഉദ്യോഗാർഥികളെ ആയിരിക്കും എഴുത്ത് പരീക്ഷക്ക് വേണ്ടി തിരഞ്ഞെടുക്കുക.

› ഇംഗ്ലീഷ് & ഹിന്ദി ഭാഷകളിൽ ചോദ്യപേപ്പറുകൾ ലഭ്യമാകും

› ജനറൽ നോളജ്, ഇംഗ്ലീഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതായിരിക്കും ചോദ്യപേപ്പറുകൾ 

› ഒരു മണിക്കൂർ ആയിരിക്കും എഴുത്ത് പരീക്ഷയുടെ ദൈർഘ്യം

› എഴുത്തുപരീക്ഷയ്ക്ക് ഹാജരാകുന്ന എല്ലാ ഉദ്യോഗാർത്ഥികളെയും ഒരേ ദിവസം തന്നെ ശാരീരിക കാര്യക്ഷമതാ പരിശോധനയ്ക്ക് വിധേയമാക്കും.

2) ശാരീരിക ക്ഷമത പരീക്ഷ

› 7 മിനിട്ട് സമയം കൊണ്ട് 1.6 കിലോമീറ്റർ ഫോട്ടം, 10 പുഷ് അപ്പ് എന്നിവ അടങ്ങുന്നതാണ് ശാരീരിക ക്ഷമത പരീക്ഷ.

› 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. അതോടൊപ്പം 5 സെന്റീമീറ്റർ നെഞ്ച് വികസിപ്പിക്കാൻ സാധിക്കണം.

How to Apply Indian Navy Sailor Recrutement 2022?

› അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവരും യോഗ്യതയുള്ളവരും Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.

› പുതുതായി അപേക്ഷിക്കുന്നവർ സാധുവായ ഈ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചുകൊണ്ട് രജിസ്റ്റർ ചെയ്യുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

› ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

› വളരെ വ്യക്തമായ ബാക്ക്ഗ്രൗണ്ടിൽ നീല നിറമുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക.

› ആവശ്യമായ വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക

› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain