കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിലെ വിവിധ യൂണിറ്റുകളിലേക്ക് സൂപ്പർവൈസർ മാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് 10ന് മുൻപ് ഓൺലൈൻ വഴിയോ തപാൽ മാർഗമോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ:
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 27
- തസ്തിക: സൂപ്പർവൈസർ
- ജോലിസ്ഥലം: കേരളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ/ ഓഫ്‌ലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 24
- അവസാന തീയതി: 2022 മാർച്ച് 10
Vacancy Details
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ സൂപ്പർവൈസർ തസ്തികയിലേക്ക് 27 ഒഴിവുകളാണ് ഉള്ളത്. ഈ കോർപറേഷന് കീഴിലെ യൂണിറ്റുകളായ പ്രഭു റാം മിൽസ് (ആലപ്പുഴ), കോമളപുരം സ്പിന്നിങ് ആൻഡ് വീവിംഗ് മിൽസ് (ആലപ്പുഴ), കോട്ടയം ടെക്സ്റ്റൈൽസ് (കോട്ടയം), എടരിക്കോട് ടെക്സ്റ്റൈൽസ് (മലപ്പുറം), മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് (കോഴിക്കോട്), ഹൈടെക് വീവിങ് മിൽസ് (കണ്ണൂർ), ഉദുമ ടെക്സ്റ്റൈൽ മിൽസ് കാസർഗോഡ് എന്നീ സ്ഥാപനങ്ങളിൽ ആണ് സൂപ്പർവൈസർ ഒഴിവുകൾ ഉള്ളത്.
- സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്)-സ്പിന്നിംഗ് : 15
- സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) വീവിങ് : 07
- സൂപ്പർവൈസർ (ഇലക്ട്രിക്കൽ): 05
Age Limit Details
2022 ജനുവരി ഒന്നാം തീയതി അനുസരിച്ച് 36 വയസ്സ് ഉയർന്ന പ്രായപരിധിയും കൂടാതെ എസ് സി/ എസ് ടി/ ഒബിസി വിഭാഗങ്ങൾക്ക് സാധാരണയായി ലഭിക്കുന്ന വയസ്സിളവും ഉണ്ടാകും.
Educational Qualifications
1. സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) സ്പിന്നിംഗ്
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബിടെക് (ടെക്സ്റ്റൈൽസ്) ആണ് യോഗ്യത
› സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ ടെക്സ്റ്റൈൽ മില്ലുകളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
അല്ലെങ്കിൽ
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സിനു ശേഷം നേടിയ ടെക്സ്റ്റൈൽസ് ടെക്നോളജി ഡിപ്ലോമ
› സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ ടെക്സ്റ്റൈൽ മില്ലുകളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
2. സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) വീവിങ്
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബിടെക് (ടെക്സ്റ്റൈൽസ്) ആണ് യോഗ്യത
› സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ ടെക്സ്റ്റൈൽ മില്ലുകളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
അല്ലെങ്കിൽ
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സിനു ശേഷം നേടിയ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ഹാൻഡ് ലൂം ടെക്നോളജി
› സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ ടെക്സ്റ്റൈൽ മില്ലുകളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
3. സൂപ്പർവൈസർ (ഇലക്ട്രിക്കൽ)
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ നേടിയ ബിരുദം
› അടിസ്ഥാന യോഗ്യത നേടിയ ശേഷം സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
അല്ലെങ്കിൽ
› യുജിസി അംഗീകൃത സർവകലാശാല അല്ലെങ്കിൽ കേന്ദ്രസർക്കാർ/ കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സിനു ശേഷം നേടിയ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ നേടിയ ഡിപ്ലോമ
› സർക്കാർ/ അർദ്ധ സർക്കാർ/ പബ്ലിക്/ രജിസ്ട്രേഡ് പ്രൈവറ്റ് സെക്ടർ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ട്രെയിനിങ് ഉൾപ്പെടെ നേടിയ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
Salary Details
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി സൂപ്പർവൈസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 25,000 രൂപ ശമ്പളം ലഭിക്കുന്നതാണ്.
How to Apply?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ചു യോഗ്യതകൾ ഉറപ്പുവരുത്തുക
› മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടോ, തപാൽ മാർഗമോ, ഈ-മെയിൽ മുഖേനയോ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2022 മാർച്ച് 10 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്
› ഇ-മെയിൽ വിലാസം per.kstc@kerala.gov.in
› വിലാസം
അന്നപൂർണ ടിസി 9/2000-01, കൊച്ചാർറോഡ്, ശാസ്തമംഗലം, തിരുവനന്തപുരം - 695 010
› പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക. അല്ലാത്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Notification |
|
Apply Now |
Click here |
Official Website |
|
Join Telegram Group |