SSC GD Result Published - SSC Constable (GD) 2022 State Wise Result

SSC GD Constable Result 2021: Recruitment of Constable (GD) in Central Armed Police Forces (CAPFs), NIA, SSF and Rifleman (GD) in Assam Rifles Examina

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021 നവംബർ 16 മുതൽ 2021 ഡിസംബർ 12 വരെ കോൺസ്റ്റബിൾ ജിഡി, NIA, SSF, CAPFs, റൈഫിൾസ് മാൻ (ജിഡി) ഒഴിവുകളിലേക്ക് നടത്തിയ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യാ തലത്തിൽ 2,81,201 ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിൽ 31657 വനിതകളും 2,53,544 പുരുഷന്മാരും ഉൾപ്പെടുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടമായ ഫിസിക്കലിന് ഹാജരാകേണ്ടത്.

 എൻസിസിയുടെ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെന്ന് അപേക്ഷയിൽ അവകാശപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രോത്സാഹനം മാർക്ക് താൽക്കാലികമായി നൽകിയിട്ടുണ്ട്

  • NCC 'C' സർട്ടിഫിക്കറ്റ്: 5 മാർക്ക്
  • NCC 'B' സർട്ടിഫിക്കറ്റ്: 3 മാർക്ക്
  • NCC 'A' സർട്ടിഫിക്കറ്റ്: 2 മാർക്ക്

Cut-off Details SSC GD Kerala Result

കേരളത്തിൽ ഏകദേശം 25 മാർക്ക് മുതൽ 50 മാർക്ക് വരെയാണ് കട്ട് ഓഫ് വരുന്നത്. കേരളത്തിലെ കട്ട് ഓഫ് മാർക്ക് വിഭാഗം, (ഏരിയ), കട്ട് ഓഫ് എന്ന ക്രമത്തിൽ താഴെ നൽകുന്നു.
  • EWS: 37.38847
  • EWS-(നെക്സൽ ഏരിയ): 25.21511
  • SC: 42.93608
  • SC - (നെക്സൽ ഏരിയ): 36.05796
  • OBC: 50.38379
  • OBC - (നെക്സൽ ഏരിയ): 40.22242
  • UR: 50.85693
  • UR - (നെക്സൽ ഏരിയ): 40.30732
റിസൾട്ടിന്റെ വ്യക്തമായ വിവരങ്ങൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഒഫീഷ്യൽ റിസൾട്ട്‌ വിജ്ഞാപനം താഴെ നൽകുന്നു.

SSC GD Constable Recruitment Details

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2021-ൽ 25271 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഈ ഒഴിവുകളിലേക്ക് 2021 നവംബർ 16 മുതൽ ഡിസംബർ 21 വരെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ നടത്തുകയും  അതിന്റെ ഫലം ഇപ്പോൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. SSC GD Result 2022 ൽ ഏകദേശം 2 ലക്ഷത്തിനു മുകളിൽ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടിരിക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട വർക്ക് ഫിസിക്കൽ പരീക്ഷ നടത്തുകയും അതിൽ നിന്ന് ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും.

How to Check SSC GD Result 2022?

› സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്ത്രീകളുടെയും, പുരുഷന്മാരുടെയും റിസൾട്ട് വെവ്വേറെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്
› ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള Result PDF ഡൗൺലോഡ് ചെയ്യുക
› മൊബൈൽ വഴിയാണ് നിങ്ങൾ റിസൾട്ട് പരിശോധിക്കുന്നത് എങ്കിൽ PDF ഡൗൺലോഡ് ചെയ്ത ശേഷം Open ചെയ്യുക. മുകളിൽ നൽകിയിരിക്കുന്ന സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ റോൾ നമ്പർ അടിച്ച ശേഷം സെർച്ച് ചെയ്യുക
› കമ്പ്യൂട്ടർ വഴി റിസൾട്ട് പരിശോധിക്കുന്നവർ PDF തുറന്ന ശേഷം Ctrl+f എന്ന് കീബോർഡിൽ പ്രസ് ചെയ്യുക. ശേഷം നിങ്ങളുടെ റോൾ നമ്പർ അടിക്കുക എന്റർ പ്രെസ്സ് ചെയ്യുക
› ഇങ്ങനെ നിങ്ങൾക്ക് SSC GD Result 2022 പരിശോധിക്കാം

LIST OF FEMALE CANDIDATES

DOWNLOAD

LIST OF MALE CANDIDATES

DOWNLOAD

തൊഴിൽ വാർത്തകളുടെ വാട്സപ്പ് ഗ്രൂപ്പ് ലിങ്ക്

JOIN NOW

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain