ആസാം റൈഫിൾസ് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് സ്ത്രീ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിങ്ങൾ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
ആസാം റൈഫിൾസ്, റൈഫിൾസ് മാൻ/ റൈഫിൾ വുമൺ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്.സ്പോർട്സ് മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് മാത്രമാണ് അവസരമുള്ളത്. റിക്രൂട്ട്മെന്റിന്റെ ഏതു ഘട്ടത്തിലും ഈ ഒഴിവുകൾ കൂടുകയോ കുറയുകയോ ചെയ്യാം. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: Assam Rifles
- ജോലി തരം: കേന്ദ്ര സർക്കാർ
- ആകെ ഒഴിവുകൾ: 104
- തസ്തിക: റൈഫിൾസ്മാൻ/റൈഫിൾസ് വുമൺ
- ജോലിസ്ഥലം: ഷില്ലോങ്
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 17
- അവസാന തീയതി: 2022 ഏപ്രില് 30
- റിക്രൂട്ട്മെന്റ് റാലി: 2022 ജൂലൈ 4 മുതൽ
Vacancy Details
ആസാം റൈഫിൾസിൽ വിവിധ തസ്തികകളിലായി 104 ഒഴിവുകളിലേക്കാണ് നിലവിൽ വിജ്ഞാപനം വന്നിരിക്കുന്നത്. ഓരോ തസ്തികയും അവക്ക് കീഴിൽ വരുന്ന ഒഴിവുകളും താഴെ നൽകുന്നു.
- റൈഫിൾസ്മാൻ/റൈഫിൾസ് വുമൺ (ജനറൽ ഡ്യൂട്ടി): 104
Age Limit Details
- ജനറൽ/ ഓ ബി സി വിഭാഗങ്ങൾക്ക് 18 വയസ്സ് 28 വയസ്സ് വരെയാണ് പ്രായപരിധി
- പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് പ്രായപരിധി
Educational Qualifications
- അംഗീകൃത ബോർഡിൽ നിന്നും എസ്എസ്എൽസി പാസായിരിക്കണം
- താഴെ നൽകിയിരിക്കുന്ന കായിക ഇനങ്ങളിൽ അന്താരാഷ്ട്ര/ ദേശീയ/ അന്തർദേശീയ ടൂർണ്ണമെന്റ് കളിൽ പങ്കെടുത്തവരായിരിക്കണം.
› ബോക്സിങ്
› റോവിംഗ്
› ആർച്ചറി
› ക്രോസ് കൺട്രി
› അത്‌ലറ്റിക്സ്
› പോളോ
Application Fees
- 100 രൂപയാണ് അപേക്ഷാ ഫീസ്
- പട്ടികജാതി-പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫീസ് ഈടാക്കില്ല
- ഓൺലൈൻ വഴി അപേക്ഷാഫീസ് അടയ്ക്കാം
Selection Procedure
- ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
- എഴുത്ത് പരീക്ഷ
- ഡോക്യുമെന്റ് വെരിഫിക്കേഷൻ
- മെഡിക്കൽ പരീക്ഷ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി യോഗ്യതകൾ പരിശോധിക്കുക
- ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
- അതിനായി താഴെ നൽകിയിരിക്കുന്ന Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാൻ ആരംഭിക്കുക
- തന്നിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിക്കുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
- അവസാനം സബ്മിറ്റ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |