CCRH Steno Recruitment 2022 - Apply Offline for Latest Vacancies

CCRH Kerala Recruitment 2022: Central Council for Research in hhomeopathy applications are invited from eligible candidates for filling up of 03 posts

കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഏറ്റവും പുതിയ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 10 വരെ അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.

Job Details

  • ബോർഡ്: സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി 
  • ജോലി തരം: കേന്ദ്രസർക്കാർ 
  • വിജ്ഞാപന നമ്പർ: 19/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 03
  • തസ്തിക: ജൂനിയർ സ്റ്റെനോഗ്രാഫർ
  • ജോലിസ്ഥലം: കേരളം, ന്യൂഡൽഹി 
  • അപേക്ഷിക്കേണ്ട വിധം: തപാൽ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 1 
  • അവസാന തീയതി: 2022 മെയ് 10

Vacancy Details

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഏകദേശം മൂന്ന് ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവുകളാണ് ഉള്ളത്.
  • ജൂനിയർ സ്റ്റെനോഗ്രാഫർ: 03 (SC-02, UR-01)

Age Limit Details

18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
 പട്ടികജാതി വിഭാഗക്കാർക്ക് 32 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualifications

പ്ലസ് ടു പാസായിരിക്കുക അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് കമ്പ്യൂട്ടറിൽ  ഇംഗ്ലീഷിലും ഹിന്ദിയിലും ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.

Salary Details

 സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി റിക്രൂട്ട്മെന്റ് വഴി ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ പരീക്ഷ
  • സ്കിൽ ടെസ്റ്റ്

Job Locations

➠ CCRH ഹെഡ് കോട്ടേഴ്സ് (ന്യൂഡൽഹി)
➠ നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത്‌

Application Fees

  • 300 രൂപയാണ് അപേക്ഷാഫീസ്
  • വനിതകൾ/ പട്ടികജാതി/ പട്ടികവർഗ്ഗം/ അംഗവൈകല്യമുള്ള വ്യക്തികൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
  • ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി 'Director General, CCRH' എന്ന വിലാസത്തിൽ ന്യൂഡൽഹിയിൽ മാറാവുന്ന വിധത്തിൽ അയക്കുക 

Application Procedure

› മുകളിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
› വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വ്യക്തമായി വായിച്ച് മനസ്സിലാക്കുക 
› ശേഷം അതോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
› ആവശ്യമെങ്കിൽ അപേക്ഷാഫീസ് അടക്കുക
› പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം,  വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കൂടി ഉൾപ്പെടുത്തി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
CENTRAL COUNCIL FOR RESEARCH IN HOMEOPATHY, 61-65, Institutional Area, Opp. 'D' Block, Janak Puri, New Delhi – 110058, INDIA
› അപേക്ഷകൾ 2022 മെയ് 10 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ യോഗ്യതകൾ നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം നിങ്ങളുടെ അവസരം നഷ്ടപ്പെടുന്നതായിരിക്കും

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs