Kerala Police IRB Commando Wing Endurance Test Details - Download Physical Fitness Certificate

IRB Commando Wing Endurance Test Date Announced. India reserve battalion Commando wing (IRB) conducted Endurance Test for Qualified Candidates

IRB പുറത്തിറക്കിയ പുതിയ അറിയിപ്പ്

പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ് (IRB) (കാറ്റഗറി നമ്പർ 136/2022) തസ്തികയുടെ 2022 ജൂലൈ 9, ജൂലൈ 10 (ബക്രീദ്), 2022 ജൂലൈ 28 (കർക്കിട വാവ്) എന്നീ തീയതികളിലെ എന്റുറൻസ് ടെസ്റ്റ്‌ (25 മിനിറ്റ് കൊണ്ട് 5 കിലോ മീറ്റർ ഓട്ടം) പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ തീയതി ഉൾപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ 09.07.2022, 10.07.2022, 28,07.2022 എന്നീ തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതികളിൽ ഹാജരായാൽ മതി. പുതുക്കി നിശ്ചയിച്ചിട്ടുള്ള തീയതികൾ താഴെ നൽകുന്നു.

പൊലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ  (IRB കമാൻഡോ വിങ്) ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള എന്റുറൻസ് ടെസ്റ്റിനുള്ള തീയതി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്റുറൻസ് ടെസ്റ്റ് 2022 ജൂലൈ 5 മുതൽ രാവിലെ 5 മണി മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്നതാണ്. സ്പെഷ്യൽ സെലക്ഷൻ ബോർഡാണ് എന്റുറൻസ് ടെസ്റ്റ് നടത്തുന്നത്.

എന്താണ് IRB ഫോഴ്സ് 

2008-ൽ താജ് ഹോട്ടലിൽ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രവും ഓരോ സംസ്ഥാനങ്ങളും ഒരു ലൈറ്റ് ഫോഴ്സ് വേണമെന്ന തീരുമാനത്തിൽ എത്തുകയും അതിന്റെ പരിണിതഫലമായി രൂപം കൊണ്ടതാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ (IRB). ഇതിലേക്ക് ഏകദേശം ഒന്നര വർഷത്തെ ട്രെയിനിങ് ആണ് ഉള്ളത്.

IRB Recruitment Notification Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ഈ വർഷം 2022 മെയ് മൂന്നാം തീയതി ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർഥികൾക്ക് 2022 മെയ് 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം കേരള പി എസ് സി നൽകിയിരുന്നു. 18 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്ക് ആയിരുന്നു അപേക്ഷിക്കാൻ സാധിച്ചത്. ഈ ഒഴിവുകളിലേക്ക് ആണ് ഒന്നര മാസത്തിനകം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫിസിക്കൽ പരീക്ഷ നടത്തുന്നത്.

IRB ഫിസിക്കൽ എങ്ങനെ?

25 മിനുട്ട് സമയം കൊണ്ട് 5 കിലോമീറ്റർ ദൂരം ഉദ്യോഗാർത്ഥികൾ ഓടി പൂർത്തിയാക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് എന്റുറൻസ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അഡ്മിഷൻ ടിക്കറ്റുകൾ 2022 ജൂൺ 20 മുതൽ പ്രൊഫൈലിൽ ലഭിക്കുന്നതാണ്.

IRB എന്റുറൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

ഉദ്യോഗാർത്ഥികൾ താങ്കളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐഡി പ്രൂഫ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം അതായത് രാവിലെ 5 മണിക്ക് ശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും എന്റുറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം/ സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. IRB റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെടുന്നു. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാതൃക താഴെ

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain