UPSC CDS Recruitment 2025 - Submit Your Application Combined Defence Services Examination Vacancies | Free Job Alert

UPSC CDS Recruitment 2025 - Central Government jobs looking for the candidates Union Public Service Commission (UPSC) combined defence service exam
UPSC CDS Recruitment 2025

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിലും ഒഴിവുകൾ വരുന്നുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും ഈ റിക്രൂട്ട്മെന്റ് ലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2024 ഡിസംബർ 31ന് മുൻപ് www.upsconline.nic.in എന്ന വെബ്സൈറ്റിൽ മുഖാന്തരം അപേക്ഷകൾ സമർപ്പിക്കണം.

Job Details

  • ബോർഡ്: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 04/2024.CDS-I
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 457
  • തസ്തിക: കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 ഡിസംബർ 11 
  • അവസാന തീയതി: 2024 ഡിസംബർ 31

Vacancy Details

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ, 2025ന് ഏകദേശം 457 ഒഴിവുകളുണ്ട്. ഇന്ത്യൻ ആർമിയുടെ ഓരോ അക്കാദമിയിലും വരുന്ന വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
S. No. Name of the Course Approximate No. of Vacancies
1 Indian Military Academy, Dehradun - 160th (DE) Course commencing in January 2026 [including 13 vacancies reserved for NCC ‘C’ Certificate (Army Wing) holders] 100
2 Indian Naval Academy, Ezhimala - Course commencing in January, 2026 Executive Branch (General Service)/Hydro [including 06 vacancies for NCC ‘C’ Certificate (Naval Wing) holders] 32
3 Air Force Academy, Hyderabad - (Pre-Flying) Training Course commencing in January, 2026 i.e. No. 219 F(P) Course. [including 03 vacancies reserved for NCC ‘C’ Certificate (Air Wing) holders through NCC Special Entry] 32
4 Officers’ Training Academy, Chennai (Madras) 123rd SSC (Men) (NT) (UPSC) Course Commencing in April, 2026. 275
5 Officers’ Training Academy, Chennai (Madras) 37th SSC Women (NT) (UPSC) Course commencing in April, 2026. 18
Total 457

Age Limit Details

1. ഇന്ത്യൻ മിലിറ്ററി അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2002 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം

2. ഇന്ത്യൻ നേവൽ അക്കാദമി :
അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾ 2002 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം

3. എയർഫോഴ്സ് അക്കാദമി :
2026 ജനുവരി 1-ന് 20 മുതൽ 24 വയസ് വരെ. അതായത് 2002 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം., DGCA (ഇന്ത്യ) നൽകുന്ന സാധുവായതും നിലവിലുള്ളതുമായ വാണിജ്യ പൈലറ്റ് ലൈസൻസ് കൈവശമുള്ള അപേക്ഷകരുടെ ഉയർന്ന പ്രായപരിധി. 26 വയസ്സ്. അതായത് 2000 ജനുവരി 2- നും 2006 ജനുവരി 1- നും ഇടയിൽ ജനിച്ചവരായിരിക്കണം)

4. (SSC കോഴ്സ് പുരുഷൻ) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
 അവിവാഹിതരായ 2002 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.

5. (SSC കോഴ്സ് സ്ത്രീ പുരുഷ ടെക്നിക്കൽ കോഴ്സ്) ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി :
അവിവാഹിതരായ 2002 ജനുവരി 2 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualifications

1. ഇന്ത്യൻ മിലിറ്ററി അക്കാദമി & ഓഫീസർ ട്രെയിനിങ് അക്കാദമി ചെന്നൈ:

അഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.

2. ഇന്ത്യൻ നേവൽ അക്കാദമി :

അഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം

3. എയർഫോഴ്സ് അക്കാദമി  

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം (10, +2 തലത്തിൽ ഫിസിക്സ്‌, മാത്തമാറ്റിക്സ് ) അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം.

Salary Details

Rank Level (Pay in Rs.)
Lieutenant Level 10 56,100 - 1,77,500
Captain Level 10 B 61,300 - 1,93,900
Major Level 11 69,400 - 2,07,200
Lieutenant Colonel Level 12A 1,21,200 - 2,12,400
Colonel Level 13 1,30,600 - 2,15,900
Brigadier Level 13A 1,39,600 - 2,17,600
Major General Level 14 1,44,200 - 2,18,200
Lieutenant General HAG Scale Level 15 1,82,200 - 2,24,100
HAG+Scale Level 16 2,05,400 - 2,24,400
VCOAS/Army Cdr/ Lieutenant General (NFSG) Level 17 2,25,000/-(fixed)
COAS Level 18 2,50,000/-(fixed)

Application Fees

➤ 200 രൂപയാണ് അപേക്ഷാ ഫീസ്

➤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല

➤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് / സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി അപേക്ഷാഫീസ് അടയ്ക്കാം

How to Apply UPSC CDS Recruitment 2025?

⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 31 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ തുറന്നുവരുന്ന അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച് നൽകുക.
⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക. (അടച്ച അപേക്ഷാഫീസ് യാതൊരുകാരണവശാലും തിരികെ ലഭിക്കുകയില്ല)
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs