വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറെ നിയമിക്കുന്നു. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിന്റെ ഏറ്റവും താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷകൾ 2022 ജൂലൈ 29 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Interview Details
- അതോറിറ്റി: ജില്ല ദുരന്തനിവാരണ അതോറിറ്റി, വയനാട്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: DCWYD/8291/2021-DMI
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: --
- തസ്തിക: സോഫ്റ്റ്‌വെയർ ഡെവലപ്പർ
- ജോലിസ്ഥലം: വയനാട്
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 23
- അവസാന തീയതി: 2022 ജൂലൈ 29
Vacancy Details
വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Salary Details
സീനിയർ പ്രോഗ്രാമർ (ME, MSc, M.Tech, B.Tech, BE) രണ്ടുവർഷം അല്ലെങ്കിൽ അതിൽ അധികം കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പ്രവർത്തി പരിചയം ഉള്ളവർക്ക് പ്രതിമാസം 36,000 രൂപ ശമ്പളമായി ലഭിക്കും. മെയിൻ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവർത്തി പരിചയം കുറഞ്ഞവർക്ക് 32,560 രൂപയും മാസം ലഭിക്കുന്നതായിരിക്കും.
Educational Qualification
ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസിൽ എംസിഎ/ ബിടെക് അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ. അപേക്ഷകർക്ക് ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ആവശ്യമായ സ്കിൽ: PHP with Codelginter/ സിംഫണി ഫ്രെയിം വർക്ക്/ HTML, CSS, ജാവ, ഫ്ലൂട്ടർ
Selection Procedure
- പ്രാഥമിക സർട്ടിഫിക്കറ്റ് പരിശോധന
- എഴുത്ത് പരീക്ഷ
- ഇന്റർവ്യൂ
How to Apply?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ജൂലൈ 29-ന് വൈകുന്നേരം 5 മണിക്ക് മുൻപ് സബ്മിറ്റ് ചെയ്യുക. അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ റസ്യും അറ്റാച്ച് ചെയ്യേണ്ടതാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തുന്നതിന് ഫോൺ നമ്പർ, ഇമെയിൽ മുഖാന്തരം ഉദ്യോഗാർത്ഥികളെ വിവരം അറിയിക്കുന്നതാണ്.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |