Flipkart, Airtel Payments Bank, Justdial, Edu Jobs Companies Walk in Interview

Flipkart Jobs 2022, Flipkart, Airtel Payments Bank, Justdial, Edu Jobs Companies Walk in Interview

Kollam Employability Center Interview

ഫ്ലിപ്കാർട്ട്, എയർടെൽ പെയ്മെന്റ് ബാങ്ക്, ജസ്റ്റ് ഡയൽ, എഡ്യൂ ജോബ്സ്, രണ്ട്സ്റ്റാന്റ്, തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 2022 ജൂലൈ 25ന്  കൊല്ലം എംപ്ലോയബിലിറ്റി സെന്റർ മുഖേന ഇന്റർവ്യൂ നടത്തുന്നു. ഇത്തരത്തിലുള്ള തൊഴിൽ അവസരങ്ങൾ അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു മെഗാ മാസ്സ് ഇന്റർവ്യൂ ആണ്  നടക്കാൻ പോകുന്നത്. എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഏതൊരാൾക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കേരളത്തിലെ വിവിധ ജില്ലകളിലും കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലും ഒഴിവുകൾ വരുന്നുണ്ട്. ജോലി അന്വേഷിക്കുന്നവർ ഉപയോഗപ്പെടുത്തുക.

 കമ്പനിയുടെ പേര്, പോസ്റ്റ്, വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, ശമ്പളം, ജോലിസ്ഥലം തുടങ്ങിയ വിവരങ്ങൾ വിശദമായി താഴെ നൽകുന്നു. അത് വായിച്ച് യോഗ്യത ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖത്തിന് പോവുക. ഉപകാരപ്രദമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു എത്തിക്കുക.

കമ്പനി: അസസ്സോഫ്റ്റ്‌ ടെക്നോളജീസ്‌

• പോസ്റ്റ്: വോയിസ് ആൻഡ് നോൺ വോയിസ് ബിസിനസ് എക്സിക്യൂട്ടീവ് 

• ഒഴിവ്: 40

• ശമ്പളം: 10,000-20,000

• ജോലിസ്ഥലം: ടെക്നോപാർക്ക് Kundara

• വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ ബിരുദം, ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം

കമ്പനി: GVK EMRI

1. EMT (എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ)

• ഒഴിവ്: 50

• ശമ്പളം: 22,000+

• ജോലിസ്ഥലം: കേരളം

• വിദ്യാഭ്യാസ യോഗ്യത: GNM/ B.Sc നഴ്സിംഗ്

2. EME (എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ്)

• ഒഴിവ്: 15

• ശമ്പളം: CTC 2 - 4L

• ജോലിസ്ഥലം: കേരളം

• വിദ്യാഭ്യാസ യോഗ്യത: ബിടെക്/ ബിഇ മെക്കാനിക്കൽ/ ഡിപ്ലോമ ഇൻ മെക്കാനിക്കൽ

3. അസിസ്റ്റന്റ് മാനേജർ

• ഒഴിവ്: 03

• ശമ്പളം: --

• ജോലിസ്ഥലം: കേരളം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി, പരിചയം ആവശ്യമാണ്.

കമ്പനി: ഫ്ലിപ്കാർട്ട്

• പോസ്റ്റ്: ഡെലിവറി കൺസൾട്ടന്റ് സ്റ്റാഫ്

• ഒഴിവ്: 90

• ശമ്പളം: 20,000-25,000/-

• ജോലിസ്ഥലം: കൊല്ലം, കൊട്ടിയം, പാരിപ്പള്ളി, എഴുകോനെ, പുനലൂർ, ആയൂർ, കൊട്ടാരക്കര, പത്തനാപുരം, കരുനാഗപ്പള്ളി

• വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി + ലൈസൻസ്

കമ്പനി: Edu Jobs

1. മൊബിലൈസർ

• ഒഴിവ്: 03

• ശമ്പളം: 12,000-15,000

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

2. റീടൈൽ ട്രെയിനർ

• ഒഴിവ്: 02

• ശമ്പളം: 18,000-21,000

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി, സെയിൽസ് പരിചയം

കമ്പനി: ജസ്റ്റ് ഡയൽ (Justdial)

• പോസ്റ്റ്: ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

• ഒഴിവ്: 20

• ശമ്പളം: 15,000-33,000+ ഇൻസെന്റീവ്

• ജോലിസ്ഥലം: കൊല്ലം, പത്തനംതിട്ട

• വിദ്യാഭ്യാസ യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (പ്രായം 21 വയസ്സിനും 30 വയസ്സിനും ഇടയിൽ)

കമ്പനി: രണ്ട്സ്റ്റാൻഡ് (randstand)

1. റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്

• ഒഴിവ്: 125

• ശമ്പളം: 25,000+ESI+PF+OA

• ജോലിസ്ഥലം: കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി (28 വയസ്സ് വരെ)

2. നഴ്സ്

• ഒഴിവ്: 100

• ശമ്പളം: 28000-38,000+ESI+PF+OA

• ജോലിസ്ഥലം: ബാംഗ്ലൂർ

• വിദ്യാഭ്യാസ യോഗ്യത: BSc നഴ്സിംഗ്

കമ്പനി: എയർടെൽ പെയ്മെന്റ്സ് ബാങ്ക്

1. ബാങ്ക് പ്രൊമോട്ടർ

• ഒഴിവ്: 50+

• ശമ്പളം: 10000-12000+ESI+PF+OA

• ജോലിസ്ഥലം: കേരളത്തിലുടനീളം

• വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി+

2. ടീം ലീഡർ

• ഒഴിവ്: 05

• ശമ്പളം: 23,000++ESI+PF+OA

• ജോലിസ്ഥലം: കേരളത്തിൽ ഉടനീളം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?

 മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 25ന് കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് അഭിമുഖം. ബയോഡാറ്റിയും യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുമായി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാവുക. ലൊക്കേഷൻ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക: CLICK HERE

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain