K-Rail Recruitment 2022 - Apply Online For Lates Vacancies - Apply by Email

Are you Looking for K-Rail Recruitment - K Rail Recruitment in India? K R Rail Consultants Central Government Jobs Notification K-Rail Recruitment 202

K-Rail Recruitment 2022
K-Rail Recruitment 2022

കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail) സെക്ഷൻ എൻജിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേരള സർക്കാരും ഇന്ത്യൻ സർക്കാരിന്റെ റെയിൽവേ മന്ത്രാലയവും സംയുക്തമായി സ്ഥാപിതമായ ഒരു സംരംഭമാണ് കെ-റെയിൽ. ഇതിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. അപേക്ഷകൾ 2022 ഓഗസ്റ്റ് 2 വരെ ഇമെയിൽ വഴി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ നമുക്ക് വഴിയെ മനസ്സിലാക്കാം.

K-Rail Recruitment 2022 - Vacancy Details

കെ-റെയിൽ സെക്ഷൻ എൻജിനീയർ സിവിൽ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് ആകെ 3 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരത്തും എറണാകുളം ജില്ലയിലുമാണ് ഒഴിവുകൾ വരുന്നത്.

K-Rail Recruitment 2022 - Age Limit Details

പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി. 2021 ഡിസംബർ 31ന് 35 വയസ്സ് കവിയാൻ പാടില്ല.

K-Rail Recruitment 2022 - Educational Qualifications

› ബിടെക് സിവിൽ

› റെയിൽവേ/ മെട്രോ റെയിൽ എന്നിവയിൽ സെക്ഷൻ എൻജിനീയർ/ അസിസ്റ്റന്റ് എൻജിനീയർ / അസിസ്റ്റന്റ് മാനേജർ/ ജൂനിയർ മാനേജർ/ ടെക്നിക്കൽ അസിസ്റ്റന്റ്  തുടങ്ങിയ ഏതെങ്കിലും പോസ്റ്റിൽ റെഗുലർ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് മൂന്ന് വർഷത്തെ പരിചയം.

› മലയാളം ഭാഷ വ്യക്തമായി അറിഞ്ഞിരിക്കണം

› MS ഓഫീസ്/ CAD തുടങ്ങിയവ അറിഞ്ഞിരിക്കണം

K-Rail Recruitment 2022 - Salary Details

 കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail) റിക്രൂട്ട്മെന്റ് വഴി സെക്ഷൻ എൻജിനീയർ (സിവിൽ) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 46,250 രൂപ മുതൽ 1,31,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

How to Apply K-Rail Recruitment 2022?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ വിശദമായി പരിശോധിക്കുക.
  • അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം താഴെക്കാണുന്ന വിലാസത്തിൽ അയക്കുക
Managing Director Kerala Rail Development Corporation Limited, 5th Floor, Trans Tower, Vazhuthacaud, Thiruvananthapuram - 695014
  • പോസ്റ്റ് വഴി അയച്ച അപേക്ഷയുടെ ഒരു ഹാർഡ് കോപ്പി PDF രൂപത്തിലാക്കി krdclgok@gmail.com/ info@keralarail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain