സെൻട്രൽ റെയിൽവേ 2422 അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി 15 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
വിദ്യാഭ്യാസ വാർത്തകൾ അറിയുന്നതിന് ഞങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട് താല്പര്യമുള്ളവർക്ക് അതിൽ ജോയിൻ ചെയ്യാവുന്നതാണ്
Central Railway Recruitment 2022 - Job details
• ഓർഗനൈസേഷൻ : Central Railway
• വിജ്ഞാപന നമ്പർ : RRC/CR/AA/2023
• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ്
• ജോലി തരം : Central Govt
• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2022 ഡിസംബർ 15
• അവസാന തീയതി : 2023 ജനുവരി 15
RRC Recruitment 2022 - Vacancy Details
റെയിൽവേ റിക്രൂട്ട്മെന്റ് സെൽ സെൻട്രൽ റെയിൽവേയിലേക്ക് 2422 അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓരോ ഡിവിഷനുകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
- മുംബൈ ക്ലസ്റ്റർ: 1659
- Bhusawl ക്ലസ്റ്റർ: 418
- പൂനെ ക്ലസ്റ്റർ: 152
- നാഗ്പൂർ ക്ലസ്റ്റർ: 114
- സോളാപൂർ ക്ലസ്റ്റർ: 79
RRC Recruitment 2022 - Age Limit Details
› 15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
RRC Recruitment 2022 - Educational Qualifications
› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടു കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം
› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് (ITI). ഓരോ ട്രേഡും ആവശ്യമായ ഐടിഐ യോഗ്യതയും താഴെ നൽകുന്നു
RRC Recruitment 2022 - Salary Details
Application Fees Details
› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ
› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
› അപേക്ഷിക്കുന്ന സമയത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
How to Apply RRC Recruitment 2022?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2023 ജനുവരി 15 വരെ സ്വീകരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.