SSC Head Constable (Assistant Wireless Operator (AWO)/Tele-Printer Operator (TPO)) in Delhi Police Recruitment 2022

SSC Delhi Police Head Constable Recruitment 2022: Vacancy: 857, Advt. No: 3/2/2022-P&P-II, Salary: 25,500-81,100, Apply mode: online, Last Date: July

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വീണ്ടുമൊരു വമ്പൻ റിക്രൂട്ട്മെന്റുമായി വന്നിരിക്കുകയാണ്. എസ് എസ് സി 2022 വർഷത്തെ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ അതുപോലെതന്നെ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സ്ത്രീകൾക്കും കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മലയാളത്തിൽ താഴെ നൽകിയിട്ടുണ്ട്. അത് മുഴുവൻ വായിച്ച് യോഗ്യതകൾ ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. ഉപകാരപ്രദം എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക.

വിദ്യാഭ്യാസ വാർത്തകൾ അറിയാനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

Delhi Police Head Constable Recruitment 2022 - പ്രധാനപ്പെട്ട തീയതികൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഡൽഹി പോലീസ് ഹെഡ്കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന പ്രധാനപ്പെട്ട തീയതികൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഈ റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ മനസ്സിലാക്കാം.
  • വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2022 ജൂലൈ 8
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2022 ജൂലൈ 29
  • അപേക്ഷ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2022 ജൂലൈ 29
  • കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ: 2022 ഒക്ടോബർ

SSC Head Constable Recruitment 2022 - Vacancy Details

എസ്.എസ്.സി 857 ഹെഡ്കോൺസ്റ്റുകൾ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ പുരുഷന്മാർക്ക് 573 ഒഴിവുകളും സ്ത്രീകൾക്ക് 284 ഒഴിവുകളുമാണ് ഉള്ളത്. ഇനി ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവുകൾ കാറ്റഗറി തിരിച്ച് താഴെ നൽകുന്നു.

പുരുഷ വിഭാഗക്കാർക്കുള്ള ഒഴിവുകൾ 

  • UR : 213
  • OBC : 128
  • EWS : 58
  • SC : 106
  • ST : 68

സ്ത്രീകൾക്കുള്ള ഒഴിവുകൾ

  • UR : 107
  • OBC : 63
  • EWS : 29
  • SC : 52
  • ST : 33

SSC Head Constable Recruitment 2022 -  Age Limit Details

ഡൽഹി പോലീസ് ഹെഡ് കോണ്സ്റ്റബിൾ റിക്രൂട്ട്മെന്റ് 2022ലെ ഒഴിവുകളിലേക്ക് 18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. നിങ്ങൾ 27 വയസ്സ് കഴിഞ്ഞവരാണെങ്കിൽ നിങ്ങൾ വിഷമിക്കേണ്ട! അങ്ങനെയുള്ളവർക്ക് കുറച്ച് പ്രായപരിധി ഇളവുകൾ SSC കൊടുക്കുന്നുണ്ട് അവ താഴെ നൽകുന്നു.
  • OBC: 31 വയസ്സ് വരെ
  • SC/ ST: 32 വയസ്സ് വരെ
  • കായികതാരങ്ങൾ: 32 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ, ടെലി പ്രിന്റർ ഓപ്പറേറ്റർ) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ നൽകുന്നു.
  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു സയൻസ് അല്ലെങ്കിൽ
  • മെക്കാനിക്ക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC)

മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾക്ക് കമ്പ്യൂട്ടറിലുള്ള പ്രാവീണ്യം കൂടി ആവശ്യമാണ്. അവ താഴെ നൽകുന്നു

  • ഇംഗ്ലീഷ് വേർഡ് പ്രോസസിങ്ങിൽ വേഗതയുടെ ടെസ്റ്റിൽ 15 മിനിറ്റിനുള്ളിൽ 1000 കീ ഡിപ്രഷനുകൾ
  • അടിസ്ഥാന കമ്പ്യൂട്ടർ പ്രവർത്തനങ്ങളുടെ പരിശോധന:-
  • പിസി തുറക്കൽ/അടയ്ക്കൽ, പ്രിന്റിംഗ്, എംഎസ് ഓഫീസ് ഉപയോഗം, സേവിംഗ് & ടൈപ്പ് ചെയ്‌ത ടെക്‌സ്‌റ്റിലെ പരിഷ്‌ക്കരണം, ഖണ്ഡിക ക്രമീകരണം, നമ്പറിംഗ് മുതലായവ.

ഫിസിക്കൽ യോഗ്യതകൾ

 പുരുഷൻ

  • ഉയരം 170 സെന്റീമീറ്റർ  (5 സെന്റീമീറ്റർ ഇളവ് ലഭിക്കും)
  • ചെസ്റ്റ് : 81 - 84 സെന്റീമീറ്റർ (നാല് സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

സ്ത്രീകൾ

157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം (5 സെന്റീമീറ്റർ ആപേക്ഷികമായ വിളവ് ലഭിക്കും)

ഫിസിക്കൽ എന്റുറൻസ് ടെസ്റ്റ് പുരുഷ ഉദ്യോഗാർത്ഥികൾ

പ്രായം

800 മീറ്റർ ഓട്ടം

ലോഞ്ച് ജമ്പ്

ഹൈ ജമ്പ്

30 വയസ്സ് വരെ

07 മിനിറ്റ്

12½ അടി

അടി

30 - 40 വയസ്സ് വരെ

08 മിനിറ്റ്

11½ അടി

അടി

40 വയസ്സിന് മുകളിൽ

09 മിനിറ്റ്

10½ അടി

3 അടി

 

ഫിസിക്കൽ എന്റുറൻസ് ടെസ്റ്റ് പുരുഷ ഉദ്യോഗാർത്ഥികൾ

പ്രായം

800 മീറ്റർ ഓട്ടം

ലോഞ്ച് ജമ്പ്

ഹൈ ജമ്പ്

30 വയസ്സ് വരെ

05 മിനിറ്റ്

9 അടി

3 അടി

30 - 40 വയസ്സ് വരെ

06 മിനിറ്റ്

8 അടി

അടി

40 വയസ്സിന് മുകളിൽ

07 മിനിറ്റ്

7 അടി

2¼  അടി

 

SSC Head Constable Recruitment 2022 -  Salary Details

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ, ടെലി പ്രിന്റർ ഓപ്പറേറ്റർ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും.

SSC Head Constable Recruitment 2022 -  Selection Procedure

  • കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷ : 100 മാർക്ക്
  • ഫിസിക്കൽ എന്റുറൻസ് & മെഷർമെന്റ് ടെസ്റ്റ് : വിജയിച്ചാൽ അടുത്തഘട്ടം
  • ട്രേഡ് ടെസ്റ്റ്: വിജയിച്ചാൽ അടുത്ത ഘട്ടം
  • കമ്പ്യൂട്ടർ പ്രൊഫിഷൻസി ടെസ്റ്റ് : പാസായാൽ
  • സർട്ടിഫിക്കറ്റ് പരിശോധന

SSC Head Constable Recruitment 2022 - Application Fees

  • 100 രൂപയാണ് അപേക്ഷ ഫീസ്
  • SC/ ST/ വനിതാ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല
  • അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാം

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

  • കോഴിക്കോട് (9206)
  • എറണാകുളം (9213)
  • കണ്ണൂർ (9202)
  • കൊല്ലം (9210)
  • കോട്ടയം (9205)
  • തൃശ്ശൂർ (9212)
  • തിരുവനന്തപുരം (9211)

അപേക്ഷിക്കേണ്ട വിധം?

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഡൽഹി പോലീസ് ഹെഡ്കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് മുകളിൽ നൽകിയിരിക്കുന്ന മുഴുവൻ യോഗ്യതകളും നേടേണ്ടതുണ്ട്. താല്പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജൂലൈ 29 വരെ ഓൺലൈൻ വഴി https://ssc.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക

› അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക

› ശേഷം ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക മറ്റുള്ളവർ രജിസ്ട്രേഷൻ നമ്പർ, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

› ശേഷം തുറന്നുവരുന്ന അപേക്ഷ ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

› മൊബൈൽ വഴി അല്ലാതെ കമ്പ്യൂട്ടർ വഴി അപേക്ഷിക്കാൻ ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നു. ഇത് അപേക്ഷാ പ്രോസസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സഹായിക്കുന്നു

› സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

പ്രധാനപ്പെട്ട തൊഴിൽ വാർത്തകൾ

2. എസ്എസ്എൽസി പാസായവർക്ക് KSCCE യിൽ അവസരം

3. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ 6035 ക്ലർക്ക് ഒഴിവുകൾ 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs