ITBP Sub Inspector Recruitment 2022 - Apply Online for 37 Vacancies

The Indo-Tibetan Border Police Force (ITBP) invites applications for 37 posts of Sub Inspector (S.I.) in the rank of Head Constable through All India

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സേനകളിൽ ഒന്നായ ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് (ITBP) സബ് ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. കേന്ദ്ര സർക്കാരിന് കീഴിൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന വർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഓഗസ്റ്റ് 14 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: Indo Tibetan Border Police (ITBP)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
  • ആകെ ഒഴിവുകൾ: 37
  • തസ്തിക: സബ് ഇൻസ്പെക്ടർ (ഓവർസിയർ)
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 16 മുതൽ
  • അവസാന തീയതി: 2022 ഓഗസ്റ്റ് 14

Vacancy Details

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് വിജ്ഞാപന പ്രകാരം സബ് ഇൻസ്പെക്ടർ (ഓവർസിയർ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

  •  പുരുഷൻ: UR-7, OBC-15, SC-5, ST-2, EWS-3
  •  സ്ത്രീ: UR-1, OBC-3, SC-1

Age Limit Details

20 വയസ്സിനും 25 വയസ്സിനും ഇടയിലാണ് പ്രായപരിധി.

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

 എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

Salary Details

ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് (ITBP) റിക്രൂട്ട്മെന്റ് വഴി ഇൻസ്പെക്ടർ (ഓവർസിയർ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 35,000 രൂപ മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • SC/ST/ വിരമിച്ച സൈനികർ/ വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
  • അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ഓൺലൈൻ പെയ്മെന്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply ITBP 2022 Recruitment?

› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം

› അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്

› അപേക്ഷാഫോമിൽ ചോദിച്ചിരുന്ന വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› അപേക്ഷകൾ 2022 ഓഗസ്റ്റ് 14 വരെ സമർപ്പിക്കാം

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain