Kerala Jail Department Driver Recruitment 2022 - Apply Online for Driver Vacancies

Kerala Jail Department Driver Vacancies - Latest Govt Job Opportunities" Kerala Jail Department Driver Recruitment 2022 Apply Online to apply for Driv

 

കേരള ജയിൽ ഡിപ്പാർട്ട്മെന്റ് ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാറിന് കീഴിൽ ഡ്രൈവർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 31-ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.

Job Details

• ഡിപ്പാർട്ട്മെന്റ്: ജയിൽ

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 01

• കാറ്റഗറി നമ്പർ: 267/2022

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 30

• അവസാന തീയതി: 2022 ഓഗസ്റ്റ് 31

Vacancy Details 

കേരള ജയിൽ ഡിപ്പാർട്ട്മെന്റ് ഡ്രൈവർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷം ഉണ്ടായിരിക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് കേരളാ ജയിൽ ഡിപ്പാർട്ട്മെന്റിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്.

Age Limit Details 

18 വയസ്സിനും 39 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.

Educational Qualifications

  • എസ്എസ്എൽസി പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
  • ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ളതും ചുരുങ്ങിയത് മൂന്നു വർഷമായി പ്രാബല്യത്തിൽ ഉള്ളതുമായ ഡ്രൈവിംഗ് ലൈസൻസും (HPV/HTV) ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം.
  • മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
  • മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
  • ഉദ്യോഗാർഥികളുടെ ഡ്രൈവിങ്ങിൽ ഉള്ള പ്രാവീണ്യം പരിശോധിക്കുന്നതിന് T ടെസ്റ്റ് ഉൾപ്പെടെയുള്ള പ്രായോഗിക പരീക്ഷ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്നതാണ്. T ടെസ്റ്റ് വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റിന് പങ്കെടുക്കുകയുള്ളൂ.  

Salary Details

കേരള ജയിൽ ഡിപ്പാർട്ട്മെന്റ് റിക്രൂട്ട്മെന്റ് വഴി ഡ്രൈവർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 27,900 രൂപ മുതൽ 63,700 രൂപ വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 267/2022 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2022 ഓഗസ്റ്റ് 31 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain