Milma Career - കൊല്ലം ഡയറിയിൽ പ്ലാന്റ് അസിസ്റ്റന്റ് ഒഴിവുകൾ

Milma Career: Join in with us in empowering the future of water and power. At Milma Technology, we are committed to delivering unparalleled products a

കൊല്ലം ഡെയറിയിൽ പ്ലാന്റ് അസിസ്റ്റന്റ്മാരുടെ താത്ക്കാലിക ഒഴിവുകളിൽ ജോലി നോക്കുന്ന തിന് തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കൊല്ലം ജില്ലയിലെ അംഗസം ഘങ്ങളിൽ 2021-22 സാമ്പത്തിക വർഷം പാൽ നൽകിയവരും നിലവിൽ പാൽ നൽകുന്ന താഴെപ്പറയുന്ന യോഗ്യതയുള്ള അംഗങ്ങൾ, അവരുടെ ഭാര്യ / ഭർത്താവ് , മക്കൾ, സംഘം ജീവനക്കാരുടെ ആശ്രിതർ എന്നിവരിൽ നിന്നും പ്ലാന്റ് അസിസ്റ്റന്റ്മാരുടെ ജോലിയ്ക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യമുളള അർഹരായ ഉദ്യോഗാർത്ഥികൾ ഇതോടൊപ്പം അനുബന്ധമായി കൊടുത്തിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് അപേക്ഷാ ഫോറത്തിൽ സംഘം (പ്രസിഡന്റും, സെകട്ടറിയും ശുപാർശ ചെയ്ത് നിർദ്ദേശിച്ചിട്ടുള്ള് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കൊല്ലം ഡയറി പി.&ഐ സെക്ഷനിൽ 2022 ഓഗസ്റ്റ് 18 തീയതിക്ക് മുമ്പായി ഏൽപ്പിച്ചു രസീതു വാങ്ങേണ്ടതാകുന്നു.

Salary Details

പ്ലാന്റ് അസിസ്റ്റന്റ്മാരുടെ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 14000 രൂപ ശമ്പളം ലഭിക്കും. നിയമന കാലയളവിൽ പൂർണമായി ഹാജർ ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ അറ്റൻഡൻസ് ബോണസായി നൽകുന്നതാണ്. ശമ്പളത്തിന് പുറമേ EPF, ESI തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതുമാണ്.

Age Limit Details

2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് കവിയാൻ പാടുള്ളതുമല്ല. അർഹതപ്പെട്ടവർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കുന്നതായിരിക്കും.

Educational Qualification

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരെയും പൂർണ്ണ ആരോഗ്യമുള്ളവരെയും മാത്രം പരിഗണിക്കുന്നതാണ്. ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യത ഉള്ളവരെ പരിഗണിക്കില്ല.

നിബന്ധനകൾ

നിയമനം പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും. പരമാവധി 179 ദിവസമായിരിക്കും നിയമനം നീണ്ടുനിൽക്കുക.

 അർഹരായ അപേക്ഷകൾ ആവശ്യത്തിലധികം ലഭിക്കുന്നപക്ഷം അപേക്ഷകരെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും പ്രസ്തുത ലിസ്റ്റിൽ നിന്നും റാങ്കിന്റെ അടിസ്ഥാനത്തിൽ റൊട്ടേറ്റ് ചെയ്ത് നിയമിക്കുന്നതുമാണ്.

 അപേക്ഷകന്റെ അർഹത സംബന്ധിച്ച് സംഘം പ്രസിഡണ്ടും, സെക്രട്ടറിയും സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്, അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

Notification

How to Apply?

അപേക്ഷകന്റെ / അപേക്ഷകയുടെ വയസ്സ് വിദ്യാഭ്യാസ യോഗ്യത (10-ാം ക്ലാസ് സർട്ടിഫിക്ക റ്റിന്റെ മാർക്ക് ഉൾപ്പെടെയുള്ള പേജുകൾ), മുൻ പരിചയം, വയസ്സിളവിന് അർഹതയുണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പും സംഘം പ്രസിഡന്റിൽ നിന്നും സെക്രട്ടറിയിൽ നിന്നും സംഘത്തിന്റെ ലെറ്റർ ഹെഡിൽ , സംഘത്തിന്റെ മുദ്ര സഹിതം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റും, അപേക്ഷകന്റെ അപേക്ഷകയുടെ ഒരു പാസ്പോർട്ട്
സൈസ് ഫോട്ടോയും (6 മാസത്തിൽ കൂടാതെയുള്ള കാലയളവിൽ എടുത്തത് ) അപേക്ഷയോ ടൊപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ ബന്ധപ്പെട്ട സംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും ശുപാർശയോടുകൂടി 18.08.2022 തീയതിയ്ക്ക് മുമ്പ് ബന്ധപ്പെട്ട പി&ഐ സെക്ഷനിൽ സമർപ്പിച്ച് രസീത്
കൈപ്പറ്റേണ്ടതാണ്. മേൽ തീയതിയ്ക്കു ശേഷം ലഭിക്കുന്ന അപേക്ഷകളും മേൽപ്പറഞ്ഞ പ്രകാരമല്ലാത്ത അപൂർണ്ണ മായ അപേക്ഷകളും പരിഗണിയ്ക്കുന്നതല്ല.
Official Notification: Click here

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain