സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) മൾട്ടി ടാക്കിങ് സ്റ്റാഫ് (നോൺ- ടെക്നിക്കൽ), ഹവിൽദാർ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയുടെ ആൻസർ കീ വന്നിട്ടുണ്ട്. പരീക്ഷ അറ്റൻഡ് ചെയ്ത മുഴുവൻ ഉദ്യോഗാർത്ഥികളും അവരവർ സെലക്ട് ചെയ്ത ഉത്തരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 ജൂലൈ 5 മുതൽ ജൂലൈ 26 വരെ നടത്തിയ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെ ഉത്തരസൂചികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC MTS Tentative Answer Key പരിശോധിക്കാം.
SSC MTS and Havildar Exam 2021 - Highlights
- Board: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
- പോസ്റ്റ്: മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഹവിൽദാർ
- ആകെ ഒഴിവുകൾ: MTS- 3698, ഹവിൽദാർ- 3603
- പരീക്ഷാ തീയതി: 2022 ജൂലൈ 5 മുതൽ ജൂലൈ 26 വരെ
- എതിർപ്പുകൾ സമർപ്പിക്കാനുള്ള അവസാന തീയതി: 2022 ഓഗസ്റ്റ് 7
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
How to Download SSC MTS Answer Key 2021?
➮ ശേഷം തുറന്നുവരുന്ന സൈറ്റിൽ Multi Tasking (Non-Technical) Staff, and Havaldar (CBIC & CBN) Examination, 2021 എന്നത് സെലക്ട് ചെയ്ത് Submit ചെയ്യുക
➮ അടുത്തതായി Representation about the answer key may be submitted through this system only എന്നതിന് താഴെ നൽകിയിരിക്കുന്ന Click here എന്നതിൽ ക്ലിക്ക് ചെയ്യുക
➮ ശേഷം നിങ്ങളുടെ യൂസർ ഐഡി (റോൾ നമ്പർ), പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക
➮ ഇങ്ങനെയാണ് ആൻസർ കീ പരിശോധിക്കേണ്ടത്.
➮ ഉത്തരങ്ങളിൽ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ 2022 ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 7 വരെ സമർപ്പിക്കാം. ഓരോ ഉത്തരത്തിനും 100 രൂപ വീതം ഫീസ് അടക്കേണ്ടി വരും.