Thrissur Zoological Park Zoo Supervisor Vacancy

Thrissur Zoological Park Zoo Supervisor Vacancy. Apply Email for thrissurzoologicalpark@gmail.com Thrissur Zoo Jobs looking for the candidates utilize

തൃശ്ശൂരിലെ മൃഗശാലയിലേക്ക് സൂ സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് 2022 ഒക്ടോബർ 10 വരെ ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ഈ പോസ്റ്റ് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം താഴെ നൽകിയിരിക്കുന്ന ഇമെയിൽ വഴി അപേക്ഷിക്കാം.

ജോലിയുടെ സ്വഭാവം

പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട തയ്യാറെടുപ്പുകളും കീപ്പർ ട്രെയിനിമാരുടെ പരിശീലനവും ആണ് പ്രധാന ഉത്തരവാദിത്തങ്ങൾ.

പ്രായം

2022 ജനുവരി ഒന്നിന് 60 വയസ്സ് കഴിയാത്തവർ ആയിരിക്കണം. പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല.

യോഗ്യതകൾ

1. ഏഴാം ക്ലാസ് പാസായിരിക്കണം, ഡിഗ്രി ഉണ്ടാകാൻ പാടില്ല.
2. കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനാവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വർഷം സർവീസ് ഉണ്ടായിരിക്കണം. ഇതിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരിക്കണം. ഇത് സംബന്ധിച്ച് അവസാനം ജോലി ചെയ്ത സ്ഥാപന അധികാരികളിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
3. കായിക ക്ഷമത സംബന്ധിച്ച ഗവൺമെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്ത് ഹാജരാക്കണം.

ശമ്പളവും നിയമന കാലാവധിയും

കരാർ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പുനർ നിയമനത്തിൽ ശമ്പളം നൽകുന്ന മാനദണ്ഡം അനുസരിച്ചുള്ള മാസശമ്പളം അനുവദിക്കും.

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

 അപേക്ഷാഫോറവും വിശദവിവരങ്ങളും കേരള വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം  കവറിലിട്ട് താഴെപ്പറയുന്ന അഡ്രസ്സിൽ അല്ലെങ്കിൽ ഇമെയിൽ വഴി അയക്കണം.

 വിലാസം:-

 ഡയറക്ടർ, തൃശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി.ഒ കുരിശുമൂലക്ക് സമീപം തൃശ്ശൂർ-680014, കേരളം

 ഇമെയിൽ: thrissurzoologicalpark@gmail.com

 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 10 വൈകുന്നേരം 5 മണി വരെ

Notification

Application Form

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain