Intelligence Bureau (IB) 2022 Recruitment - Apply Online for 1671 Security Assistant/ Executive & MTS Vacancies

IB Recruitment 2022 Notification has officially released by Intelligence Bureau @ 28th October 2022. Totally 1671 Vacancies. Know more about IB Recrui

Intelligence Bureau (IB)

ഇന്റലിജൻസ് ബ്യൂറോ (IB) റിക്രൂട്ട്മെന്റിന് കഴിഞ്ഞവർഷം നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് പിന്നീട് സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചിരുന്നു. ഇതിന്റെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വീണ്ടും വന്നിരിക്കുകയാണ്. കേരളത്തിൽ മാത്രം ഏകദേശം 200 ഓളം ഒഴിവുകൾ വരുന്നുണ്ട്. എസ്എസ്എൽസി യോഗ്യതയിൽ മികച്ച ഒരു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേന്ദ്രസർക്കാർ ഈ വർഷം വിളിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ റിക്രൂട്ട്മെന്റുകളിൽ ഒന്നാണ് IB Recruitment. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷ നൽകാം.

 ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷ 2023 ജനുവരി 28 മുതൽ ആരംഭിക്കും. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.

Read Now: പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ, യൂണിവേഴ്സിറ്റി LGS പരീക്ഷകൾ ഉടൻ| PSC Update

IB Recruitment 2022 Vacancy Details

ഇന്റലിജൻസ് ബ്യൂറോ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഹെഡ് കോർട്ടേഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെമ്പാടുമായി 1671 ഒഴിവുകളാണ് ഉള്ളത്.
 കേരളത്തിലെ സബ്സിഡറി ഇന്റലിജൻസ് ബ്യൂറോ തിരുവനന്തപുരത്താണ് ഒഴിവുകൾ ഉള്ളത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 127 ഒഴിവും മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) പോസ്റ്റിലേക്ക് ആറ് ഒഴിവുമാണ് ഉള്ളത്.

IB Recruitment 2022 Age Limit Details

സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പോസ്റ്റിലേക്ക് 18നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 നവംബർ 25 അനുസരിച്ച് കണക്കാക്കും.

SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കൂടാതെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

IB Recruitment 2023 Educational Qualifications

സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്

• പത്താം ക്ലാസ് പാസ്സായിരിക്കുക അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കുക.
• ഏത് സംസ്ഥാനത്തിന് നിന്നാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്കേരളത്തിൽനിന്ന് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം.
• ഇന്റലിജൻസ് ജോലിയിൽ ഫീൽഡ് പരിചയം.

Intelligence bureau recruitment 2023 Salary Details 

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് വഴി സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 21700 രൂപ മുതൽ 69100 വരെ ശമ്പളം ലഭിക്കും.

 മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 18000 രൂപ മുതൽ 56,900 വരെ ശമ്പളം ലഭിക്കും.

 കൂടാതെ മറ്റ് സർക്കാർ സർവീസുകളിൽ നിന്ന് വ്യത്യസ്തമായി അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവൻസായി ലഭിക്കും.

IB Recruitment 2023 Application Fees

● 450 രൂപയാണ് അപേക്ഷ ഫീസ്
● ജനറൽ/EWS/OBC (പുരുഷൻ) വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്.
● ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് ഇന്റലിജൻസ് ബ്യൂറോയുടെ പെയ്മെന്റ് ഗേറ്റ് വേ വഴി അപേക്ഷ ഫീസ് അടക്കാം.

How to Apply IB Recruitment 2023?

IB Recruitment 2023 ജനുവരി 28 മുതൽ 2023 ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക. അവസാന തീയതികളിലേക്ക് മാറ്റിവച്ചാൽ സൈറ്റ് ഹാങ്ങായി നിങ്ങളുടെ അവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
◉ അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
◉ ശേഷം നിങ്ങളോട് അപേക്ഷാ ഫീസ് അടക്കാനായി ആവശ്യപ്പെടും. ആവശ്യമെങ്കിൽ അത് അടക്കുക.
◉ അതിനുശേഷം അടുത്ത വിൻഡോയിലേക്ക് പോകുക. ശേഷം തുറന്നുവരുന്ന അപേക്ഷാഫോറം പൂരിപ്പിക്കുക.
◉ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
◉ ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് PDF എടുത്ത് സൂക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain