പ്ലസ് ടു ഉള്ളവർക്ക് ഇസാഫ് ബാങ്കിൽ അവസരം | ഇന്റർവ്യൂ ഒക്ടോബർ 13-ന്

Kottayam Employability Center Address: Employability Centre, District Employment Exchange 2nd Floor, Civil Station, Kottayam Employment Exchange Phon

നിങ്ങൾ ഒരു തൊഴിൽ അന്വേഷകനാണോ? വിവിധ ഇന്റർവ്യൂവിന് പോകുമ്പോൾ ആദ്യം നിങ്ങളോട് ചോദിക്കുന്നത് ചിലപ്പോൾ പരിചയമുണ്ടോ എന്നായിരിക്കും. ഇങ്ങനെ ഫ്രഷേഴ്‌സിന് വേണ്ടി ഇസാഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് അവസരം ഒരുക്കുകയാണ് അതും മികച്ച ശമ്പളത്തിൽ. 2022 ഒക്ടോബർ 13ന് എംപ്ലോയബിലിറ്റി സെന്റർ വഴി ഇതിലേക്കുള്ള ഇന്റർവ്യൂ നടക്കുകയാണ്. താല്പര്യമുള്ളവർക്ക് ഈ ഇന്റർവ്യൂ അറ്റൻഡ് ചെയ്തുകൊണ്ട് ഈ ജോലി കരസ്ഥമാക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കുക.

Vacancy & Age Limit Details

ഏകദേശം 25 ഒഴിവുകളിലായി കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് ഇന്റർവ്യൂ നടക്കാൻ പോകുന്നത്. കോട്ടയം ജില്ലയിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്.

 24 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള പുരുഷന്മാർക്കും, 20 വയസ്സ് മുതൽ 34 വയസ്സ് വരെയുള്ള സ്ത്രീകൾക്കുമാണ് അവസരം.

Educational Qualification & Salary

പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രി അതുമല്ലെങ്കിൽ ഏതെങ്കിലും പിജി യോഗ്യത ഉണ്ടായിരിക്കണം. ഇരുചക്രവാഹന ലൈസൻസ് കൈവശമുള്ളവർ ആയിരിക്കണം. പ്രവർത്തി പരിചയം ആവശ്യമില്ല.
 കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 21000 രൂപ ശമ്പളം ലഭിക്കും.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെ 10:30 മുതൽ 12:30 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഇന്റർവ്യൂ നടക്കുന്ന സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സെക്കൻഡ് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കോട്ടയം.

Note: താല്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കുക. ഒരു ജോലിയും നിങ്ങളെ തേടി വീട്ടിൽ വരികയില്ല. അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain