KASE Recruitment 2022: 20 October 2022 - Apply Online for Latest Vacancies

Here is an opportunity at Kerala Academy for Skills Excellence (KASE). Various Temporary Vacancies in this leading institute working as part of Skill

കേരള അക്കാദമി ഫോർ സ്കിൽസ് എക്സല്ലെൻസ്സ് (KASE) സ്ഥാപനത്തിൽ ഇതാ അവസരം. സംസ്‌ഥാന സർക്കാരിന്റെ നൈപുണ്യ വികസന മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഈ പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ദയവായി ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ചു അപേക്ഷിക്കുക.

KASE Recruitment 2022 Vacancy Details:

അസോസിയേറ്റ് ഫാക്കൾട്ടി (IT integrated communication design)- 1

അസോസിയേറ്റ് ഫാക്കൾട്ടി(integrated textile and apparel design)- 1

അസിസ്റ്റന്റ് ഫാക്കൾട്ടി (IT integrated communication design)- 1

അസിസ്റ്റന്റ് ഫാക്കൾട്ടി (integrated textile and apparel design)-1

വാർഡൻ (Male)-1

KASE Recruitment 2022 Educational Qualifications:

അസോസിയേറ്റ് ഫാക്കൾട്ടി (IT integrated communication design & integrated textile and apparel design)- IIT/NID തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും കമ്മ്യൂണിക്കേഷൻ ഡിസൈനിൽ (specialized in film/media design) പിജി / 2 വർഷത്തെ ഡിപ്ലോമ  അല്ലെങ്കിൽ ബിരുദം / 4 വർഷത്തെ ഡിപ്ലോമ. പിജി ഉള്ളവർക്ക് പ്രസ്തുത മേഖലയിൽ മിനിമം 8 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബിരുദം ആണെങ്കിൽ 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. 

അസിസ്റ്റന്റ് ഫാക്കൾട്ടി (IT integrated communication design & integrated textile and apparel design)- IIT/NID തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും കമ്മ്യൂണിക്കേഷൻ ഡിസൈനിൽ (specialized in film/media design) പിജി / 2 വർഷത്തെ ഡിപ്ലോമ  അല്ലെങ്കിൽ ബിരുദം / 4 വർഷത്തെ ഡിപ്ലോമ. പ്രസ്തുത മേഖലയിൽ പിജി ഉള്ളവർക്ക്  മിനിമം 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബിരുദം ആണെങ്കിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

വാർഡൻ (Male)- ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. 2-3 വർഷത്തെ പ്രവൃത്തി പരിചയം വേണം. 

KASE Recruitment 2022 Age Details

☀ അസോസിയേറ്റ് & അസിസ്റ്റന്റ് ഫാക്കൾട്ടി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായം 54 വയസ്സ്.

☀ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്ന പരമാവധി പ്രായം 40 വയസ്സ്.

How to Apply KASE Recruitment 2022?

• സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) യുടെ ഔദ്യോഗിക വെബ്സൈറ്റായ www.kcmd.in യിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിക്കാവുന്നതാണ്.

• അപേക്ഷിക്കുന്നവർ ലേറ്റസ്റ്റ് സിവി, passportsize ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റ് കോപ്പികൾ എന്നിവ അപ്‌ലോഡ് ചെയ്യണം.

• ഫോട്ടോയും ഒപ്പും JPEG ഫോർമാറ്റിൽ ആവണം. സിവി, അനുബന്ധ സർട്ടിഫിക്കറ്റുകൾ എന്നിവ pdf / jpeg ഫോർമാറ്റിൽ ആവാം. 

• ഫോട്ടോ 200 kb യിൽ കുറവാവണം. ഒപ്പ് 50 kb യിൽ കുറവാവണം. മറ്റുള്ളവ 3 mb യിൽ കുറവാവണം.

Important Dates

☀ Date of Opening of online applications- 06/10/2022,10 AM (6 ഒക്ടോബർ 2022)

☀ Last date of online applications- 20/10/2022,5 PM (20 ഒക്ടോബർ 2022).

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain