Kerala Niyamasabha Recruitment 2022 - കേരള നിയമസഭാ സെക്രട്ടറിയേറ്റിൽ അവസരം

Applications are invited for appointment on contr basis for various vacancies in Sabha TV of Kerala Legislative Assembly. For those who are interested

കേരള നിയമസഭയുടെ സഭാ ടിവിയിൽ വിവിധ ഒഴിവുകളിലേക്ക് കരാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് 2022 ഒക്ടോബർ 25 വരെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ ആയിട്ട് അപേക്ഷ നൽകാം. ഓൺലൈൻ മുഖേന അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഈ പോസ്റ്റ് മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

കേരള നിയമസഭ സഭാ ടിവിയിൽ ഏകദേശം പത്തോളം ഒഴിവുകളാണ് ഉള്ളത്. ചുവടെ നൽകിയിരിക്കുന്ന ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും പരിശോധിച്ച് നിങ്ങൾക്ക് അപേക്ഷിക്കാം.
◉ സോഷ്യൽ മീഡിയ കൺസൾട്ടന്റ്: 01
◉ പ്രോഗ്രാം കോർഡിനേറ്റർ: 01
◉ ക്യാമറമാൻ: 03
◉ ക്യാമറ അസിസ്റ്റന്റ്: 02
◉ വീഡിയോ എഡിറ്റർ: 02
◉ ഗ്രാഫിക് ഡിസൈനർ: 01

Age Limit Details

45 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualification

1. സോഷ്യൽ മീഡിയ കൺസൾട്ടന്റ്

◉ ബിസിനസ്/ മാർക്കറ്റിംഗ്/ ജേണലിസം/ പബ്ലിക് റിലേഷൻസ്/ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ബിരുദം.
◉ ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും, ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും.
◉ മൈക്രോസോഫ്റ്റ് ഓഫീസ്, അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ, ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും അടിസ്ഥാന അറിവ്.
◉ സോഷ്യൽ മീഡിയ മാനേജ് ചെയ്തതിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
◉ ഗൂഗിൾ അനലിറ്റിക്സിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് അഭികാമ്യം.

2. പ്രോഗ്രാം കോർഡിനേറ്റർ

◉ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ ഫിലിം മേക്കിങ്ങിൽ ഡിപ്ലോമ.
◉ ദൃശ്യമാധ്യമ രംഗത്ത് നാലുവർഷത്തെ പ്രവർത്തിപരിചയം
◉ സമാന തസ്തികയിലെ പ്രവർത്തിപരിചിയം അധിക യോഗ്യതയായി കണക്കാക്കുന്നതാണ്.

3. ക്യാമറമാൻ

◉ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യത
◉ വീഡിയോഗ്രാഫിയിൽ അല്ലെങ്കിൽ സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ
◉ വീഡിയോഗ്രാഫിയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
◉ സിനിമ അല്ലെങ്കിൽ ടെലിവിഷൻ മേഖലയിലെ പ്രവർത്തിപരിചയും അധിക യോഗ്യതയായി കണക്കാക്കുന്നതാണ്.

4. ക്യാമറ അസിസ്റ്റന്റ്

◉ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യത
◉ ക്യാമറ അസിസ്റ്റന്റ് ആയി ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം
◉ സിനിമ അല്ലെങ്കിൽ ടെലിവിഷൻ മേഖലയിലെ പ്രവർത്തിപരിചയം അധിക യോഗ്യതയായി കണക്കാക്കുന്നതാണ്.

5. വീഡിയോ എഡിറ്റർ

◉ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യത
◉ ഫിലിം എഡിറ്റിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
◉ വീഡിയോ എഡിറ്റർ ആയി മൂന്നുവർഷത്തെ പ്രവർത്തിപരിചയം

6. ഗ്രാഫിക് ഡിസൈനർ

◉ പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യത
◉ ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
◉ ഗ്രാഫിക് ഡിസൈനറായി മൂന്ന് വർഷത്തെ പ്രവർത്തിപരിചയം

Salary Details

◉ സോഷ്യൽ മീഡിയ കൺസൾട്ടന്റ്: 57,525/-
◉ പ്രോഗ്രാം കോർഡിനേറ്റർ: 36,000/-
◉ ക്യാമറമാൻ: 30,995/-
◉ ക്യാമറ അസിസ്റ്റന്റ്: 18,930/-
◉ വീഡിയോ എഡിറ്റർ: 30,995/-
◉ ഗ്രാഫിക് ഡിസൈനർ: 30,995/-

How to Apply Kerala Niyamasabha TV Recruitment 2022?

 ഈ ഒഴിവുകളിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതിന്റെ നോട്ടിഫിക്കേഷനും അവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ 2022 ഒക്ടോബർ 25 വരെ ഓൺലൈനായി  സ്വീകരിക്കും.

 അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ബയോഡാറ്റയിൽ അവകാശപ്പെട്ടിട്ടുള്ള യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഇമെയിൽ മുഖേന മാത്രമായിരിക്കും അതുകൊണ്ട് അപേക്ഷിക്കുന്ന സമയത്ത് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇമെയിൽ ഐഡി കൊടുക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs