KHRWS Overseer Recruitment 2022 - Apply Offline for Latest Vacancies

KHRWS Careers 2022: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (KHRWS) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. KHRWS Jobs Interested Candidates Apply

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയണിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും. താല്പര്യമുള്ളവർ നവംബർ 5 വൈകുന്നേരം 4 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ താഴെ നൽകുന്നു.

Vacancy & Qualification

KHRWS ഓവർസിയർ (സിവിൽ) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. വിദ്യാഭ്യാസ യോഗ്യത താഴെ നൽകുന്നു.

• സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ

• ഓവർസിയർ (സിവിൽ) വിഭാഗത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

• സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയം അഭികാമ്യം

Age Limit & Salary Details

പ്രായപരിധി 40 വയസ്സ് കവിയരുത്. വിവിധ സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഓവർസിയർ (സിവിൽ) തസ്തികയിൽ കുറയാതെ വിരമിച്ചവർക്കും അപേക്ഷിക്കാം. അത്തരക്കാർക്ക് 59 വയസ്സ് വരെയാണ് പ്രായപരിധി.
 കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി റിക്രൂട്ട്മെന്റ് വഴി ഓവർസിയർ സിവിൽ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20,000 രൂപ നിശ്ചിത ശമ്പളം ലഭിക്കുന്നതാണ്.

How to Apply?

✦ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 നവംബർ 5 വൈകുന്നേരം 4 മണിക്ക് മുൻപ് മുമ്പായി നേരിട്ടോ, തപാൽ മാർഗമോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

✦ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്കളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായും ഉള്ളടക്കം ചെയ്തിരിക്കണം.

✦ കൂടാതെ അപേക്ഷകരുടെ ഫോൺ, ഈമെയിൽ ഐഡി എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്

✦ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം:

മാനേജിംഗ് ഡയറക്ടർ, കെ.എച്ച്. ആർ.ഡബ്ലിയു.എസ്‌. ആസ്ഥാന കാര്യാലയം, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം - 695035

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs