എഴുത്തും വായനയും അറിയുന്നവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അവസരം. കോട്ടയം ജില്ലയിലാണ് എംജി യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. താല്പര്യമുള്ളവർക്ക് വെറും ഇന്റർവ്യൂവിൽ പങ്കെടുത്തുകൊണ്ട് ജോലിയിൽ പ്രവേശിക്കാം. താല്പര്യമുള്ളവർ 2022 ഒക്ടോബർ 17 തിങ്കളാഴ്ച രാവിലെ നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക. ഈ പോസ്റ്റ് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അഭിമുഖത്തിന് പോവുക.
Vacancy Details
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ ഹോസ്റ്റലുകളിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. സഹായി പോസ്റ്റിലേക്ക് ഒരു ഒഴിവും കുക്ക് പോസ്റ്റിലേക്ക് 4 ഒഴിവുമാണ് ഉള്ളത്.
Qualification & Age Limit
2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കും 50 വയസ്സ് കവിയാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് വായിച്ച് മനസ്സിലാക്കാനുള്ള കഴിവ് അഭിലഷണീയമാണ്. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
Salary Details
മഹാത്മാഗാന്ധി സർവ്വകലാശാല ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. കുക്ക് പോസ്റ്റിലേക്ക് 645 രൂപയും, സഹായി പോസ്റ്റിലേക്ക് 525 രൂപയും പ്രതിദിനം കൂലിയായി ലഭിക്കും.
How to Apply MG University Recruitment 2022?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ, സാംക്രമിക രോഗങ്ങളോ, മറ്റ് രോഗങ്ങളോ ഇല്ല എന്നുള്ള രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 2022 ഒക്ടോബർ 17ന് 11:30 ന് സർവ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഈ തിരഞ്ഞെടുപ്പ് താൽക്കാലികവും സ്ഥിരം നിയമനത്തിന് നിയമാനുസൃത അർഹതയില്ലാത്തതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാം: 0481-2733302 (ടൈംപാസിന് ആരും വിളിക്കേണ്ടതില്ല)