തിരുവനന്തപുരം മിൽമ ടെക്നീഷ്യൻ ഗ്രേഡ്-II ഇലക്ട്രീഷ്യൻ പോസ്റ്റിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Job Details
• ഡിപ്പാർട്ട്മെന്റ്: Thiruvananthapuram regional Co-operative milk producers Union Limited
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളത്തിലുടനീളം
• ആകെ ഒഴിവുകൾ: 01
• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
• വിജ്ഞാപന തീയതി: 2022 ഒക്ടോബർ 5
• ഇന്റർവ്യൂ തീയതി: 2022 ഒക്ടോബർ 19
Vacancy Details
തിരുവനന്തപുരം മിൽമ മാനേജ്മെന്റ് ടെക്നീഷ്യൻ ഗ്രേഡ്-II ഇലക്ട്രീഷ്യൻ ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്. ആകെ ഒരു ഒഴിവിലേക്കാണ് ഇന്റർവ്യൂ.
Age Limit Details
2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
Educational Qualifications
എസ്എസ്എൽസിയും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ യോഗ്യത ഉള്ളവരും ആയിരിക്കണം. കേരള ഗവൺമെന്റ് അംഗീകൃത അതോറിറ്റിയിൽ നിന്നും വയർമാൻ ലൈസൻസ് നേടിയിരിക്കണം. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്
Salary Details
തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ഇന്റർവ്യൂ വഴി ടെക്നീഷ്യൻ ഗ്രേഡ്-II ഇലക്ട്രീഷ്യൻ ഒഴിവിലേക്ക് തിരഞ്ഞെടുക്കപെടുകയാണെങ്കിൽ 17,000 ശമ്പളം ലഭിക്കും.
Interview Dates
2022 ഒക്ടോബർ 19ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് അഭിമുഖം നടക്കുന്നത്.
How to Apply MILMA TRCMPU Recruitment 2022?
⧫ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ നൽകിയിട്ടുള്ള തീയതികളിൽ അതാത് തസ്തികകളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്
⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം
Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004
⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.