ദിശ ജോബ് ഫെയർ 2022; ഏഷ്യാനെറ്റ്, മഹാലക്ഷ്മി സിൽക്സ്, ഓക്സിജൻതുടങ്ങിയ പ്രമുഖ കമ്പനികളിൽ അവസരം

Dhisha Job Fair 2022 Location: Ettumanoorappan College 0481 253 6978 "ദിശ 2022" എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

സ്വന്തം നാട്ടിൽ മികച്ച ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു മെഗാ ഇന്റർവ്യൂ നടത്തപ്പെടുകയാണ്. കേരളത്തിലെ 14 ജില്ലകളിലായി രണ്ടായിരത്തിനു മുകളിൽ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലും മികച്ച അവസരം ഒരു തൊഴിൽ അന്വേഷകന് ലഭിക്കുക എന്നത് പ്രയാസകരമാണ്. മിനിമം എസ്എസ്എൽസി യോഗ്യതയുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിൽ പങ്കെടുക്കാം. ചില നിബന്ധനകൾ ഉണ്ട് അത് താഴെ വളരെ വിശദമായി നൽകിയിട്ടുണ്ട്.

മിനിമം പ്ലസ് ടു ഉള്ളവർക്ക് ഭീമയിൽ അവസരം

 ഈ അവസരവും നിങ്ങളെ വിട്ടു കടന്നു പോകും. ഇത്തരത്തിലുള്ള അവസരങ്ങൾ വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. കേരളത്തിലെ പ്രമുഖ കമ്പനികൾ എല്ലാം ഈ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നുണ്ട് ആ കമ്പനികളെല്ലാം നിരവധി ഒഴിവുകൾ നിലവിലുണ്ട്. ആ കമ്പനികൾ പറയുന്ന യോഗ്യത നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ജോലി കരസ്ഥമാക്കാം. ജോബ് ഫെയറിൽ പങ്കെടുക്കുന്ന കമ്പനികൾ താഴെ നൽകുന്നുണ്ട്.

◉ ലുലു മാൾ

◉ വെള്ളാപ്പള്ളി കൺസ്ട്രക്ഷൻസ്

◉ നെസോട്ട് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്

◉ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്

◉ ഡിവോൺ ഫുഡ്സ്

◉ ഭീമ ജ്വല്ലേഴ്സ്

◉ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്

◉ അങ്കിൾ ജോൺ ഐസ്ക്രീം

◉ നിപ്പോൺ ടയോട്ട

◉ പോപ്പുലർ ഹ്യൂണ്ടായി

◉ ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്

◉ മലബാർ ഗോൾഡ് & ഡയമണ്ട്സ്

◉ മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡ്

◉ IDFC ഫസ്റ്റ് ബാങ്ക്

◉ മഹാലക്ഷ്മി സിൽക്സ്

◉ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്

◉ കല്ല്യാത്ത് ഗ്രൂപ്പ്

◉ ഹോണ്ട

ജോലി നേടാനായി നിങ്ങൾ ചെയ്യേണ്ടത്!

താല്പര്യമുള്ളവർ നവംബർ 5 ശനിയാഴ്ച ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കോട്ടയം ജില്ല എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററിന്റെയും, ഏറ്റുമാനൂരപ്പൻ  കോളേജിന്റെയും ആഭിമുഖ്യത്തിലാണ് "ദിശ 2022" എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

ലുലു മാളിൽ ജോലി ഒഴിവുകൾ

 കേരളത്തിലെ ഏത് ജില്ലകളിൽ നിന്നുമുള്ള പത്താം ക്ലാസ് യോഗ്യത മുതൽ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിംഗ്, നേഴ്സിങ് വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങൾ ഈ തൊഴിൽമേളയിൽ ഉണ്ട്.

 ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക. 31 കമ്പനികളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. എംപ്ലോയ്ബിലിറ്റി സെന്റർ രജിസ്ട്രേഷൻ ഉള്ളവർക്ക് 5 കമ്പനികളുടെയും, രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് പരമാവധി 2 കമ്പനികളിലെയും  ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

 ഇന്റർവ്യൂ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നവംബർ അഞ്ചിന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ നേടാൻ സഹായികരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Location

 ഒരോ സ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളും, വിശദമായ വിവരങ്ങളും താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: O481-2563451/2565452

Company Details

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain