ലോകത്തിലെ തന്നെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേക്ക് എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ്മാൻ/ സെയിൽസ് ഗേൾ
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്തു കൊടുക്കാനും ഇവർക്ക് കഴിവുണ്ടായിരിക്കണം. സമാന പദവിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരെ സീനിയർ തസ്തികയിലേക്ക് പരിഗണിക്കും. എസ്എസ്എൽസി അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. 35 വയസ്സ് വരെയാണ് പ്രായപരിധി.
സെയിൽസ് ട്രൈനീസ്
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താല്പര്യം എന്നിവയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. മുൻ പരിചയം ആവശ്യമില്ല. പ്രായം 30 വയസ്സിന് താഴെ.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്ക് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിൽ ആയും അയക്കാവുന്നതാണ്. മികച്ച ശമ്പളത്തിന് പുറമേ ആകർഷകമായ സെയിൽസ് ഇൻസെന്റീവ് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0487-2434000