ഗവൺമെന്റ് ജോലിക്കൊന്നും അപേക്ഷിച്ചിട്ട് കിട്ടാത്തവർക്ക് പ്രൈവറ്റ് മേഖലയിൽ നിരവധി ഒഴിവുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. കേരളത്തിലെ മുത്തൂറ്റ്, ഇസാഫ്, പോപ്പുലർ ഹുണ്ടായി തുടങ്ങിയ നിരവധി കമ്പനികളിൽ അവസരമുണ്ട്. ഈ കമ്പനികളിൽ ജോലി നേടാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്.
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നവംബർ 11 വെള്ളിയാഴ്ച ഒരു മെഗാ ജോബ് ഫെയർ 'പ്രതീക്ഷ 2022' എന്ന പേരിൽ സംഘടിപ്പിക്കുന്നുണ്ട്. 23 കമ്പനികളിലായി ആയിരത്തിൽപരം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു തൊഴിൽ അന്വേഷകന് ഇതിൽ പരം എന്ത് അവസരമാണ് വേണ്ടത്?
പ്രതീക്ഷ ജോബ് ഫെയറിൽ പങ്കെടുക്കുന്ന പ്രമുഖ കമ്പനികൾ
കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകളുണ്ട്. കേരളത്തിലെ ഏത് ജില്ലയിലുള്ള പങ്കെടുക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ അല്ലെങ്കിൽ ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അവസരം ഉണ്ട്. പ്രധാനമായും തൃശൂർ കേന്ദ്രീകരിച്ചിട്ടുള്ള ഒഴിവുകളാണ് ഉള്ളത്. ഓരോ കമ്പനിയും അതുപോലെ അതിലേക്ക് വരുന്ന യോഗ്യതയും ശമ്പളവും എല്ലാം താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്.
Disclaimer: ഈ തൊഴിൽമേളയുമായി Dailyjob ന് യാതൊരു ബന്ധവുമില്ല. തൊഴിൽ അന്വേഷിക്കാർക്ക് ഒരു അറിയിപ്പ് എന്ന നിലയിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.