RCC യിൽ ഫീൽഡ് വർക്കർ ഒഴിവുകൾ | RCC Jobs Kerala

RCC Career തിരുവനന്തപുരത്തെ റെജിനൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് നവംബർ 26 വരെ അപേക്ഷ

തിരുവനന്തപുരത്തെ റെജിനൽ ക്യാൻസർ സെന്റർ (RCC) ഫീൽഡ് വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് നവംബർ 26 വരെ അപേക്ഷ സമർപ്പിക്കാം. Cancer Epidemiology & Biostatistics ഡിവിഷനിലേക്കാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Age Limit Details

 പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് 35 വയസ്സിന് താഴെ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

Qualification

ഏതെങ്കിലും വിഷയത്തിൽ ബിരുദ യോഗ്യത ഉള്ളവർക്കാണ് അവസരം.

Salary Details

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10500 രൂപ മാസം ശമ്പളമായി ലഭിക്കും.

How to Apply?

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
FINANCE MANAGER (PROJECTS), PROJECT CELL
REGIONAL CANCER CENTER,
MEDICAL COLLEGE CAMPUS,
POST BOX No. 2417,
THIRUVANANTHAPURAM - 695011
 അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തണം. 2022 നവംബർ 26 വരെ അപേക്ഷകൾ സ്വീകരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Official Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain