ഇന്നത്തെ ജോലി ഒഴിവുകൾ - 1st Jan 2023 - @dailyjob

ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരു

ശുചിത്വമിഷനിൽ ഒഴിവ്

ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.
ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: Official Website

കൗൺസിലർ ഒഴിവ്

വടകര ബ്ലോക്ക്‌ പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 7000 രൂപ നൽകും.

അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം. താല്പര്യമുളളവര്‍ ജനുവരി 5 ന് രാവിലെ 10 മണിക്ക് വടകര ബ്ലോക്ക്‌ പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0496-2501822.

ക്ലർക്ക് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110.

പ്രൊജക്റ്റ് ഫെലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കെമിസ്ട്രി/ വുഡ് സയൻസ്/ ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ 
ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. മരം/മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലുള്ള പ്രവർത്തി പരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000/- രൂപ. പ്രായപരിധി 36 വയസ്. പട്ടികജാതി - പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 13ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

കുടുംബശ്രീ ജില്ലാ മിഷനിൽ അവസരം

കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ - 04872362517

സർവ്വേയർ ഒഴിവ്

തദ്ദേശ സ്വയംഭരണ പ്ലാനിങ് വകുപ്പ് ഷൊര്‍ണൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്തിങ് സര്‍വേ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഐ.ടി.സി സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 2023 ജനുവരി 13 ന് വൈകിട്ട് അഞ്ചിനകം ടൗണ്‍ പ്ലാനര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്, പാലക്കാട് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 വിലാസത്തില്‍ അപേക്ഷ നല്‍കണം. ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം താലൂക്ക് നിവാസികള്‍ക്കും ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്ത് സര്‍വേ ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 0491 2505882.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain