ISRO Recruitment: Assistant , UDC, Stenographer

Many vacancies in Indian Space Research Organization (ISRO), a leading central government organization. Applications are invited for the posts of Assi

പ്രമുഖ കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേനിൽ (ISRO) നിരവധി ഒഴിവുകൾ. അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്സ്, ഡിവിഷൻ ക്ലർക്, സ്റ്റേനോഗ്രാഫർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏകദേശം 526 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്.  എല്ലാവരും പോസ്റ്റ്‌ നല്ലവണ്ണം വായിച്ച ശേഷം അപേക്ഷിക്കുക.

Vacancy Details

അസിസ്റ്റന്റ്

  • അഹ്‌മദാബാദ്-26
  • ഹസ്സൻ-16
  • ബാംഗ്ലൂർ-125
  • ഹൈദരാബാദ്-35
  • ശ്രീഹരിക്കോട്ട-54
  • തിരുവനന്തപുരം-83

ജൂനിയർ പേർസണൽ അസിസ്റ്റന്റ്സ്

  • അഹ്‌മദാബാദ്-5
  • ബാംഗ്ലൂർ-60
  • ഹസ്സൻ-1
  • ഹൈദരാബാദ്-16
  • ന്യൂ ഡൽഹി-2
  • ശ്രീഹരിക്കോട്ട-24
  • തിരുവനന്തപുരം-45

അപ്പർ ഡിവിഷൻ ക്ലർക് (UDC)

  • ബാംഗ്ലൂർ-16

സ്റ്റേനോഗ്രാഫർ

  • ബാംഗ്ലൂർ-14

Educational Qualifications

അസിസ്റ്റന്റ് / അപ്പർ ഡിവിഷൻ ക്ലർക്- ഏതെങ്കിലും വിഷയത്തിൽ 60% മാർക്കൊടെ (CGPA 6.32) അംഗീകൃത ബിരുദം. കമ്പ്യൂട്ടർ പരിഞ്യാനം ആവശ്യമാണ്.

ജൂനിയർ പേർസണൽ അസിസ്റ്റന്റ് / സ്റ്റേനോഗ്രാഫർ- ഏതെങ്കിലും വിഷയത്തിൽ 60% മാർക്കൊടെ (CGPA 6.32) അംഗീകൃത ബിരുദം അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടിസിൽ 60% ശതമാനം മാർക്കൊടെ അംഗീകൃത ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ടൈപ്പിംഗ്‌ സ്പീഡ് 60 wpm. കമ്പ്യൂട്ടർ പരിഞ്യാനം ആവശ്യമാണ്.

Age Details

ഉദ്യോഗാർഥികൾക്ക് കണക്കാക്കുന്ന ഉയർന്ന പ്രായ പരിധി 28 വയസ്സ്. ഒബിസി വിഭാഗങ്ങൾക്ക് 31 വയസ്സും SC/ST വിഭാഗങ്ങൾക്ക് 33 വയസ്സുമാണ് ഉയർന്ന പ്രായ പരിധി. PwD / Exservicemen/ Divorced Women എന്നീ വിഭാഗങ്ങൾക്ക് പ്രായ പരിധിയിൽ ഇളവുകളുണ്ട്.

Salary Details

എല്ലാ തസ്തികളിലേക്കും ബേസിക് പേ ₹25,500 ഉണ്ടാവുന്നതാണ്. കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും.

How to Apply

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി നാഷണൽ കാരീർ സർവീസ് (NCS) പോർട്ടലിൽ രജിസ്റ്റർ ചെയണം.

ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 

തുടർന്ന് ISRO യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഒന്നിൽ കൂടുതൽ തസ്തികളിലേക്ക് വിവിധ സോണുകളിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അപേക്ഷ ഫീസ്-₹100. ഓൺലൈൻ വഴിയും ഓഫ്‌ലൈൻ SBI ബാങ്കുകൾ വഴിയും അടയ്ക്കാൻ സാധിക്കും. Make payment എന്ന ഓപ്ഷനിലൂടെ ഫീസ് അടക്കാനുള്ള സൈറ്റ് ലഭിക്കുന്നതാണ്.

SC/ST/PwD/സ്ത്രീകൾ/Exservicemen എന്നീ വിഭാഗകർക്ക് അപേക്ഷ ഫീസ് ഇല്ല.

Note: 

  • സർക്കാർ ഉദ്യോഗസ്ഥർക്ക് No Objection Certificate ഹാജരാകേണ്ടതാണ്.
  • അപേക്ഷ കൃത്യമായി പൂരിപ്പിക്കുക. പൂർണമല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Selection Process

നിയമനം എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാവും നടത്തുക.

എഴുത്തു പരീക്ഷയുടെ സെന്ററുകൾ താഴെ കൊടുക്കുന്നു.

  • അഹ്‌മദാബാദ് 
  • ബംഗളുരു 
  • ചെന്നൈ ,
  • ദേഹരാദുൻ 
  • ഗുവാഹത്തി 
  • ഹൈദരാബാദ് 
  • കൊൽകത്ത 
  • ലക്കനൗ 
  • മുംബൈ 
  • ന്യൂ ഡൽഹി 
  • തിരുവനന്തപുരം

മൾട്ടിപ്പിൽ ചോയ്സ് (MCQ) രീതിയിലാവും എഴുത്തു പരീക്ഷ. പരീക്ഷ സമയം 120 മിനിറ്റ്.

ജൂനിയർ പേർസണൽ അസിസ്റ്റന്റ് സ്റ്റ്നോഗ്രാഫർ എന്നീ തസ്തികയിലേക്ക് സ്‌കിൽ ടെസ്റ്റ്‌ ശേഷം നടത്തുന്നതാണ്.

സില്ലബസ് വിഷയങ്ങൾ എന്നീ വിശദാംശങ്ങൾക് നോട്ടിഫിക്കേഷൻ പൂർണമായും വായിക്കുക.

Important Dates to Remember

Starting of online applications- 20.12.2022 (20 ഡിസംബർ 2022)

Last date of online applications- 9.01.2023 (9 ജനുവരി 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain