ശമ്പളം 21,900 രൂപ മുതൽ | IIM വിളിക്കുന്നു ഡ്രൈവർ ഒഴിവുകളിലേക്ക്

IIM Driver Recruitment 2023: കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകി

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യതയും പ്രവർത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് 6 വരെ തികച്ചും സൗജന്യമായി ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

◐ തസ്തിക: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) ഡ്രൈവർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തികച്ചും കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും.

◐ ശമ്പളം: ഡ്രൈവർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21900 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.

◐ പ്രായപരിധി: പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

◐ യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിക്ക് തുല്യമായ യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ അല്ലെങ്കിൽ ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം വേണം.

◐ ഒഴിവുകൾ: ആകെ നാല് ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്.

◐ തിരഞ്ഞെടുപ്പ് പ്രക്രിയ: ഡ്രൈവിംഗ് ടെസ്റ്റിന്റെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ്. അതിന്റെ ഡേറ്റ് നിങ്ങളെ ഇമെയിൽ വഴി അറിയിക്കും.

◐ അപേക്ഷിക്കേണ്ട വിധം: യോഗ്യതയുള്ളവർ 2023 മാർച്ച് ആറിനു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത്സ്വയം സാക്ഷ്യപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ്, പരിചയം, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചയിച്ച തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

Notification & Application

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain