കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ വടകര റീജിയൻ, കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വടകര നഗരസഭ, പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വെക്കേഷണൽ ഹയർസെക്കൻഡറി പാസായവർക്ക് വേണ്ടി തൊഴിൽമേള സംഘടിപ്പിക്കുന്നു.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിൽ നിന്നും ഉള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. VHSE പാസായവർ ഈ അവസരം ഉപയോഗപ്പെടുത്തുവാൻ ശ്രദ്ധിക്കുക. മുകളിൽ പ്രതിപാദിച്ചിരിക്കുന്ന ജില്ലകളിലെ 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരമുള്ളത്.
VHSE ജോബ് ഫെയറിൽ 60 കമ്പനികൾ പങ്കെടുക്കുന്നു. 300 ലേറെ ഒഴിവുകളാണ് ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് ആദ്യം ഓൺലൈനായി നൽകിയിട്ടുള്ള വെബ്സൈറ്റ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
തൊഴിൽമേള 2023 മാർച്ച് 1 ബുധനാഴ്ച വടകര ടൗൺഹാളിൽ വച്ച് നടക്കും. വിഎച്ച്എസ്ഇ പാസായ ജോലി ആവശ്യമുള്ള എല്ലാവരും തൊഴിൽമേളയിൽ സന്നിഹിതരാവുക