ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർജൻസ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വെറും നാല് ദിവസം മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി. താഴെ നൽകിയിരിക്കുന്ന യോഗ്യതകൾ പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷിക്കാൻ ശ്രമിക്കുക.
Job Details
• ജോലി തരം: Central Govt Jobs
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം (ഡൽഹി)
• ആകെ ഒഴിവുകൾ: 51
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2023 ഏപ്രിൽ 1
• അവസാന തീയതി: 2023 ഏപ്രിൽ 4
വിദ്യാഭ്യാസ യോഗ്യത
നഴ്സിംഗ് ഓഫീസർ: 1.ബി.എസ്.സി. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള നഴ്‌സിംഗ് അല്ലെങ്കിൽ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് GNM (ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി) സർട്ടിഫിക്കറ്റ്/ഡിപ്ലോമയോ തത്തുല്യമോ.
2. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
അക്കൗണ്ട് അസിസ്റ്റന്റ്: കൊമേഴ്‌സിൽ ബിരുദം (ബി.കോം അല്ലെങ്കിൽ എം.കോം) ഗവ. അക്കൗണ്ടിംഗ് ജോലിയിൽ പ്രവൃത്തിപരിചയം. കുറഞ്ഞത് 03 വർഷത്തെ പ്രവൃത്തിപരിചയമോ അതിലധികമോ ആണെങ്കിൽ, സർക്കാരിനെ കുറിച്ച് അറിവുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
ഒഴിവുകൾ
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് 50 ഒഴിവും അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുമാണ് ഉള്ളത്.
പ്രായപരിധി
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ തുടങ്ങിയവർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി നഴ്സിംഗ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 52,533 രൂപയും അക്കൗണ്ട് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 36,700 രൂപയുമാണ് ശമ്പളം.
അപേക്ഷാ ഫീസ്
അവസാനഘട്ട തിരഞ്ഞെടുപ്പിനു ശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയി 1000 രൂപ അടക്കേണ്ടി വരും.
അപേക്ഷിക്കേണ്ട വിധം?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
✦ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 ഏപ്രിൽ 4 വരെ അപേക്ഷിക്കാം.
✦ പരീക്ഷ ഇല്ലാതെ നേരിട്ടുള്ള ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
✦ ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Links: Notification | Apply Now