കേരള പബ്ലിക് സർവീസ് കമ്മീഷൻ 26 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്തുകൊണ്ടും മറ്റുള്ളവർ രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷവും അപേക്ഷിക്കണം. ഡ്രൈവർ, മെക്കാനിക്ക്, ടീച്ചർ, ജൂനിയർ അസിസ്റ്റന്റ് തുടങ്ങിയ നിരവധി തസ്തികകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം.
ഓരോ തസ്തികയിലേക്കും വന്നിരിക്കുന്ന ഒഴിവുകളും അതിന്റെ കാറ്റഗറി നമ്പറും താഴെ നൽകിയിട്ടുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷൻകൂടെ പരിശോധിച്ചതിനുശേഷം മാത്രം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക. 2023 ഏപ്രിൽ 19 രാത്രി 12 മണി വരെ അപേക്ഷകൾ സ്വീകരിക്കും. കാറ്റഗറി നമ്പർ ബ്രാക്കറ്റിൽ നൽകിയിരിക്കുന്നു.
Statewide - Direct - General Notifications
- അസിസ്റ്റന്റ് സർജൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (002/2023)
- ജൂനിയർ ASSAY മാസ്റ്റർ (004/2023)
- പമ്പ് ഓപ്പറേറ്റർ (005/2023)
- മെക്കാനിക്ക് ഗ്രേഡ്-II (006/2023)
Statewide - Direct - General - SR Notifications
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ടു (ഫാർമസി) ST ക്കാർക്ക് മാത്രം (009/2023)
- ജൂനിയർ അസിസ്റ്റന്റ് ST ക്കാർക്ക് മാത്രം (010/2023)
Statewide - Direct - NCA Notifications
- അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിക്സ്-SC Only (012/2023)
- അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിക്സ് - ST Only (013/2023)
- ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജൂനിയർ - SC (014/2023)
- ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജൂനിയർ (015/2023)
- കെയർടെക്കർ ഫീമെയിൽ - ST (016/2023)
Statewide - By Transfer - General Notifications
- നോൺ വൊക്കേഷനിൽ ടീച്ചർ കെമിസ്ട്രി ബൈ ട്രാൻസ്ഫർ (003/2023)
District-wise - Direct - General Notifications
- L.P. സ്കൂൾ ടീച്ചർ തമിഴ് മീഡിയം - പാലക്കാട് (007/2023)
- ഡ്രൈവർ കം മെക്കാനിക്ക് തൃശൂർ (008/2023)
District-wise - Direct - NCA Notifications
- ഹൈസ്കൂൾ ടീച്ചർ അറബിക് - SC - തിരുവനന്തപുരം, പാലക്കാട്, മലപ്പുറം (017/2023)
- ഹൈസ്കൂൾ ടീച്ചർ അറബിക് - SC കണ്ണൂർ (018/2023)
- ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു - ലാറ്റിൻ കത്തോലിക്/ ആംഗ്ലോ ഇന്ത്യൻ - മലപ്പുറം (019/2023)
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് - II - ഈഴവ, തിയ്യ, ബില്ലവ - തൃശ്ശൂർ (020/2023)
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് - II - SIUC നാടാർ - തൃശ്ശൂർ (021/2023)
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് - II - ധീരവ - തൃശ്ശൂർ (022/2023)
- ഫാർമസിസ്റ്റ് ഗ്രേഡ്-II ആയുർവേദ - മറ്റുള്ള പിന്നോക്ക സമുദായക്കാർ (024/2023)
- ഫാർമസിസ്റ്റ് ഗ്രേഡ്-II ആയുർവേദ - ST - തൃശൂർ (025/2023)
- ഫുൾടൈം ഹൈസ്കൂൾ ടീസർ ഉറുദു - SC - മലപ്പുറം (026/2023)
- ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ് സർവീസ്മാൻ ഓൺലി) (027/2023)