40000 രൂപ ശമ്പളത്തിൽ ദൂരദർശനിൽ ജോലി നേടാം. പ്രസാർ ഭാരതി ദൂരദർശൻ ന്യൂസ് വീഡിയോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഇപ്പോൾ ദൂരദർശന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്.
Vacancy Details
പ്രസാർ ഭാരതി ദൂരദർശൻ ന്യൂസ് 41 വീഡിയോഗ്രാഫർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ടുവർഷത്തേക്കുള്ള കരാർ നിയമനം ആയിരിക്കും ഉണ്ടായിരിക്കുക.
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി അതായത് 40 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.
Qualification
• പ്ലസ് ടു
• അംഗീകൃത സർവ്വകലാശാല അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്നും സിനിമാട്ടോഗ്രാഫി അല്ലെങ്കിൽ വീഡിയോഗ്രാഫിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
• MOJO യിൽ എക്സ്പീരിയൻസ്, ഷോർട്ട് ഫിലിം മേക്കിങ് കോഴ്സ് അറ്റൻഡ് ചെയ്തിരിക്കണം.
• സിനിമാട്ടോഗ്രാഫി അല്ലെങ്കിൽ വീഡിയോഗ്രാഫിയിൽ അഞ്ചുവർഷത്തെ പരിചയം.
Salary Details
പ്രസാർ ഭാരതി ദൂരദർശൻ ന്യൂസിലെ വീഡിയോഗ്രാഫർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 40,000 രൂപ വരെ ശമ്പളം ലഭിക്കും.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 മെയ് രണ്ടിന് മുൻപ് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അതല്ലെങ്കിൽ പ്രസാർ ഭാരതീ ദൂരദർശൻ ന്യൂസ് ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോമിൽ ചോദിച്ചിരിക്കുന്ന മുഴുവൻ വിവരങ്ങളും സത്യസന്ധമായി പൂരിപ്പിച്ച് നൽകുക.
മുകളിൽ നൽകിയിട്ടുള്ള ക്വാളിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും മറ്റുള്ളവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്. രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് പിന്നീട് പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും.
Links: Notification | Apply Now