പ്ലസ് ടു യോഗ്യതയുള്ളവർക്ക് വാർഡ് അസിസ്റ്റന്റ് ഒഴിവ്: കൂടാതെ മറ്റനേകം ഒഴിവുകളും

ആലപ്പുഴ എംപ്ലോയ്മെന്റ് സെന്റർ വഴി വിവിധങ്ങളായ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്തി ജോലി കണ്ടെത്താവുന്നത

ആലപ്പുഴ എംപ്ലോയ്മെന്റ് സെന്റർ വഴി വിവിധങ്ങളായ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ. ജോലി അന്വേഷിക്കുന്ന ആളുകൾക്ക്  ഈ അവസരം ഉപയോഗപ്പെടുത്തി ജോലി കണ്ടെത്താവുന്നതാണ്. കഴിഞ്ഞ ആഴ്ച നടന്ന തൊഴിൽ മേളയിൽ ഏകദേശം 2500 ഓളം ആളുകൾക്കാണ് ജോലി ലഭിച്ചത്. ദയവുചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

1. അമൃത ഹോസ്പിറ്റൽ (കൊച്ചി)

വാർഡ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് ഇവിടെ ഒഴിവുള്ളത്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായി വർക്ക് മാത്രമാണ് അവസരം ഉള്ളത്. ഉയർന്ന യോഗ്യത ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. 35 വയസ്സ് വരെയാണ് പ്രായപരിധി.

2. സി.പി സുസുക്കി

സെയിൽസ് എക്സിക്യൂട്ടീവ് തസ്തികേലേക്കാണ് ഈ ഒഴിവുള്ളത്. പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ളവർക്ക് അവസരം.
 മെക്കാനിക്ക് തസ്തികയിലേക്ക് പ്ലസ് ടു, ഐടിഐ ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

3. മാമിയ ബ്യൂട്ടി പ്രൊഡക്ട്സ്

പ്ലസ് ടു യോഗ്യതയുള്ള പെൺകുട്ടികൾക്ക് പ്രമോട്ടർ തസ്തികയിലേക്കാണ് ഈ സ്ഥാപനത്തിൽ ഒഴിവുള്ളത്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് ഒഴിവുള്ളത്.

4. നാച്ചുറൽ വാട്ട്സ് (ആലപ്പുഴ ടൗൺ)

• സെയിൽസ് എക്സിക്യൂട്ടീവ്: സോളാർ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മാത്രമാണ് അവസരം.
• അക്കൗണ്ടന്റ്: ബികോം അല്ലെങ്കിൽ MCOM + റ്റാലി കൂടാതെ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.

 യോഗ്യതയുള്ളവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ ഫിൽ ചെയ്ത ശേഷം ഏപ്രിൽ അഞ്ചിന് രാവിലെ കൃത്യം പത്തുമണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain