പത്താം ക്ലാസുകാർക്ക് ഇന്ത്യൻ നേവിയിൽ അവസരം | Indian Navy MR Recruitment

അഗ്നിവീർ മുഖേനയുള്ള ഇന്ത്യൻ നേവിയുടെ എംആർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 2023 നവംബർ മാസം ആരംഭിക്കുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 100 അഗ്നിവീർ മെട്രിക് (MR) ഒഴിവുകളാണ് ഉള്ളത്. ഇന്ത്യൻ നേവിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2023 ജൂൺ 15 വരെ ഓൺലൈനായി അപേക്ഷകൾ നൽകാം. അപേക്ഷകൾ മെയ് 20 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും.

Salary Package

  • ആദ്യവർഷം: പ്രതിമാസം 30,000 രൂപ + അലവൻസുകൾ
  • രണ്ടാം വർഷം: പ്രതിമാസം 33,000 രൂപ + അലവൻസുകൾ
  • മൂന്നാം വർഷം : പ്രതിമാസം 36,500 രൂപ + അലവൻസുകൾ
  • നാലാം വർഷം : പ്രതിമാസം 40,000 രൂപ + അലവൻസുകൾ

ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വർഷത്തിനു ശേഷം പിരിഞ്ഞ് പോരുമ്പോൾ 5.02 ലക്ഷം രൂപയുടെ കോർപ്പസ് ലഭിക്കും. അഗ്നിവീർ സൈനികർക്ക് 10.04 ലക്ഷം രൂപയും അതിന്റെ പലിശയും സൈനികർക്ക് ലഭിക്കും. സേവാനിധി പാക്കേജിൽ നിന്നും ലഭിക്കുന്ന തുകക്ക് ആദായ നികുതി അടയ്ക്കേണ്ടതില്ല.

A) അലവൻസുകൾ

യാത്ര, വസ്ത്രം, റേഷൻ, റിസ്ക് & ഹാർഡ്ഷിപ്പ് അലവൻസുകൾ ലഭിക്കുന്നതാണ്.

B) ലൈഫ് ഇൻഷുറൻസ്

അഗ്നിവീർ സൈനികർക്ക് 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് നാല് വർഷ കാലയളവിലേക്ക് ലഭിക്കുന്നതാണ്.

Educational Qualifications

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം

അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമുള്ള ഒരു റിക്രൂട്ട്മെന്റ് കൂടിയാണിത്

ഉയരം: പുരുഷന് 157 സെന്റീമീറ്റർ

വനിതകൾക്ക് 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം

Age Limit Details

ഉദ്യോഗാർത്ഥികൾ 2002 നവംബർ ഒന്നിനും 2006 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.

ലീവ്

ഒരു വർഷത്തിൽ 30 ലീവാണ് എടുക്കാൻ സാധിക്കുക. ഇതിനു പുറമേ മെഡിക്കൽ അനുബന്ധ ലീവുകൾ ലഭിക്കുന്നതാണ്. 

How to Apply Indian Navy MR Agniveer Recruitment 2023?

ഇന്ത്യൻ നേവിയുടെ അഗ്നിവീർ (MR) റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2023 ജൂൺ 15 വരെ അപേക്ഷിക്കാം. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindiannavy.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
› പ്രത്യേകം ശ്രദ്ധിക്കുക ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
› പുതുതായി രജിസ്ട്രേഷൻ ചെയ്യുന്നവർ Registration' എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
› ശേഷം തുറന്നു വരുന്ന ഫോമിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് പോലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരം തുറന്ന് നോക്കുന്ന ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നൽകുക
› ഇതെല്ലാം നൽകിയശേഷം നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ടാബ് ക്ലിക്ക് ചെയ്യുക.
› നിങ്ങളുടെ മൊബൈൽ നമ്പറിലേക്കും, ഇമെയിൽ ഐഡിയേക്കും ഒടിപി വരും അത് ടൈപ്പ് ചെയ്യുക
› ശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും സെറ്റ് ചെയ്യുക
› ഇങ്ങനെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്
› രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain